വിമാനങ്ങൾക്കെതിരെയുള്ള ബോംബ് ഭീഷണി പിന്നിൽ നാഗ്‌പൂർ സ്വദേശി

Bomb Threat

ഇന്ത്യൻ എയർലൈനുകളുടെ വിമാനങ്ങൾക്കെതിരെ ബോംബ് ഭീഷണി മുഴക്കിയത് നാഗ്‌പൂർ സ്വദേശിയെന്ന് നാഗ്പൂർ സിറ്റി പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. ഈ മാസമാണ് വിമാനങ്ങൾക്കെതിരെ വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചത് ഇത് കാരണം നിരവധി വിമാന സർവീസുകൾ വൈകുകയും നിർത്തലാക്കുകയും ചെയ്തിരുന്നു.

ഒക്‌ടോബർ 26 വരെ 13 ദിവസങ്ങളിലായി 300-ലധികം വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചത് അധികൃതർക്കും യാത്രക്കാർക്കുമിടയിൽ ബോംബ് ഭീഷണി പരിഭ്രാന്തി പരത്തിയിരുന്നു. ഒക്‌ടോബർ 22ന് മാത്രം 50 വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചത്.

Also Read: ഹരിയാനയിൽ ഓടുന്ന ട്രെയിനിന് തീപിടിച്ചു; യാത്രക്കാരന്റെ കൈവശമുള്ള പടക്കം പൊട്ടിത്തെറിച്ചാണ് അപകടം

ജഗദീഷ് ഉയ്കെ എന്നയാളാണ് ഭീഷണിസന്ദേശങ്ങളുടെ പിന്നിലെന്നാണ് ഇപ്പോൾ പൊലീസ് കണ്ടെത്തിയത്. ഒളിവിലുള്ള ഇയാൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. ഇ- മെയിലിലൂടെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ഇയയാൾ അയച്ചത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ശ്വേത ഖേദ്കറുടെ നേതൃത്വത്തിൽ നടത്തിയ അന്വേളണത്തിലാണ് ഇയാളാണ് വ്യാജ സന്ദേശങ്ങൾക്ക് പിന്നിലെന്ന് കണ്ടെത്തിയത്.

തീവ്രവാദത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചയിതാവായ ജഗദീഷ് 2021-ൽ ഒരു കേസിൽ പൊലീസ് അറസ്റ്റിലാകുകയും ചെയ്തിരുന്നു,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News