സിആർപിഎഫ് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

സിആർപിഎഫ് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിആർപിഎഫ് സ്കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തിന് പിന്നാലെ സ്കൂളുകൾക്ക് കർശന സുരക്ഷയൊരുക്കിയിട്ടുണ്ട്.

Also read:റെയിൽവേ ഭക്ഷണത്തിൽ ജീവനുള്ള പഴുതാര; വീഡിയോ പങ്കുവെച്ച് യാത്രക്കാരൻ

അതേസമയം, ദില്ലിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നാല് പേരിലേക്ക് അന്വേഷണം നീങ്ങുകയാണ്. സ്‌ഫോടനത്തിന് മുമ്പുളള 48 മണിക്കൂറോളം നീണ്ട സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് നാല് പേരെ സംശയാസ്പദമായി കണ്ടെത്തിയത്. ഇവരെക്കുറിച്ചുളള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Also read:വായു മലിനമായാൽ പിന്നെന്ത് കാര്യം! ഹരിയാനയിൽ വൈക്കോൽ കത്തിച്ച 14 കർഷകരെ പൊലീസ്‌ അറസ്റ്റ് ചെയ്തു

വെളള നിറത്തിലുളള രാസവസ്തു ഉപയോഗിച്ചാണ് ബോംബ് നിര്‍മ്മിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പരിശോധനാഫലവും പുറത്തുവരാനുണ്ട്. ഖാലിസ്താന്‍ ഭീകരസംഘടനകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഖാലിസ്ഥാന്‍ ബന്ധമുളള ടെലഗ്രാം ഗ്രൂപ്പിലൂടെ ആദ്യം പ്രചരിച്ചതാണ് സംശയം ബലപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News