ഭാര്യയ്ക്ക് പാചകം അറിയില്ലെന്ന് പറയുന്നത് കുറ്റമല്ല; ഭര്‍തൃസഹോദരന്‍മാര്‍ക്കെതിരെയുള്ള കേസ് കോടതി റദ്ദാക്കി

ഭാര്യയ്ക്ക് പാചകം അറിയില്ലെന്ന് പറയുന്നത് ക്രൂരതയല്ലെന്നും അതൊരു കുറ്റമായി കണക്കാക്കാൻകഴിയില്ലെന്നും മുംബൈ ഹൈക്കോടതി. യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരന്‍മാര്‍ തനിക്ക് പാചകം ചെയ്യാനറിയില്ലെന്ന് കുറ്റപ്പെടുത്തിയുള്ള പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. കൂടാതെ കേസിൽ ഗാര്‍ഹിക പീഡന നിയമപ്രകാരം കുറ്റകരമായി കണക്കാക്കാന്‍ കഴിയാത്തതിനാല്‍ ഭര്‍ത്താവിന്റെ സഹോദരന്‍മാര്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ കോടതി റദ്ദാക്കി. കേസ് പരിഗണിച്ചത് ജസ്റ്റിസ് അനുജ പ്രഭുദേശായി അധ്യക്ഷയായ ബെഞ്ചാണ്.

Also read:‘നവകേരള ബസ് ആഡംബരമാണെങ്കിൽ ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം നൽകും’: സുധാകരനും സതീശനും വി ശിവൻകുട്ടിയുടെ മറുപടി

ഗുരുതരമായ കുറ്റകൃത്യം ചെയ്യുകയോ സ്ത്രീയെ ആത്മഹത്യയിലേക്ക് നയിക്കുകയോ പരിക്കേല്‍പ്പിക്കുകയോ നിയമവിരുദ്ധമായ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കുകയോ ചെയ്താല്‍ മാത്രമേ 498 എ പ്രകാരം ഗാര്‍ഹിക പീഡനമായി കണക്കാക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല ഇവ എല്ലാത്തിനും പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Also read:കേരളത്തെ മാതൃകയാക്കി കര്‍ണാടക; ഇനി റോഡുകള്‍ എഐ ഭരിക്കും, പൊലീസിന്റെ കണ്ണുകളായി ‘അസ്ത്ര’വും

പരാതിക്കാരിയുടെ പാചക വൈദഗ്ധ്യമില്ലായ്മയെക്കുറിച്ച് അഭിപ്രായം പറഞ്ഞതാണ് ഹര്‍ജിക്കാര്‍ക്കെതിരെയുള്ള ഏക ആരോപണമെന്നും കോടതി വിലയിരുത്തി. ഹര്‍ജിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ കോടതി തള്ളുകയും ആരോപണ വിധേയരായവർക്കെതിരെ ചുമത്തിയ എല്ലാ ക്രിമിനൽ കുറ്റങ്ങളും കോടതി റദ്ദാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News