മോദി മാത്രം തീരുമാനിച്ചാൽ പോരാ! ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി

bombay highcourt

കേന്ദ്ര സർക്കാർ രൂപംകൊടുത്ത ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി. സമൂഹ മാധ്യമങ്ങളിൽ പങ്ക് വയ്ക്കുന്ന വ്യാജ വാർത്തകൾ കണ്ടെത്തി നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ തുടങ്ങിയതാണ് ഫാക്റ്റ് ചെക്ക് യൂണിറ്റ്. ഐടി നിയമങ്ങളിൽ വരെ ഭേദഗതി വരുത്തിയായിരുന്നു കേന്ദ്രത്തിന്റെ നീക്കം. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്.

ALSO READ; അന്നാ സെബാസ്റ്റ്യന്റെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനയുടെ 14, 19 അനുച്ഛേദങ്ങളുടെ ലംഘനമെന്ന് ജസ്റ്റിസ് അതുൽ ചന്ദ്രുർക്കറുടെ ബെഞ്ച് വിധിച്ചു.എഡിറ്റേഴ്സ് ഗിൽഡ് ഒഫ് ഇന്ത്യ, അസോസിയേഷൻ ഒഫ് ഇന്ത്യൻ മാഗസീൻസ്, ന്യൂസ് ബ്രോഡ്കാസ്റ്റ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ എന്നിവരാണ് കേന്ദ്രത്തിനെതിരേ കോടതിയെ സമീപിച്ചത്.

ALSO READ; നിപയിൽ ഇന്നും ആശ്വാസം: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

ഹർജികൾ പരിശോധിച്ച ജസ്റ്റിസുമാരായ ഗൗതം പട്ടേലും ഡോ.നീല ഗോഖലെയും ഉൾപ്പെട്ട ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതോടെ ടൈബ്രേക്കർ ജഡ്ജിയായി ജസ്റ്റിസ് ചന്ദ്രുർക്കറെ നിയോഗിക്കുകയായിരുന്നു.  ചന്ദ്രുര്‍ഖറുടെ വിധി ഇനി ഡിവിഷൻ ബെഞ്ച് പരിശോധിച്ച് അന്തിമ വിധി പുറപ്പെടുവിക്കും. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്‍റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി ) വ്യാജമെന്ന് മുദ്ര കുത്തിയാൽ ഇന്‍റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം ചെയ്യണമെന്ന തരത്തിലായിരുന്നു ഫാക്റ്റ് ചെക്ക് യൂണിറ്റ് പ്രവർത്തിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരായ വിമർശനങ്ങൾ തടയാനായിരുന്നു ഈ നീക്കമെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News