മുസ്ലീം പുരുഷന്മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി

bombay high court

മുസ്ലീം വ്യക്തി നിയമങ്ങള്‍ ഒന്നിലധികം വിവാഹങ്ങള്‍ അനുവദിക്കുന്നതിനാല്‍ മുസ്ലീം പുരുഷന് ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.

ALSO READ:പെണ്‍ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കോണ്‍ക്രീറ്റിട്ട് മൂടി, മൊബൈല്‍ ട്രക്കിലേക്ക് എറിഞ്ഞു; പട്ടാളക്കാരന്‍ അറസ്റ്റില്‍, സംഭവം മഹാരാഷ്ട്രയില്‍

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അള്‍ജീരിയയില്‍ നിന്നുള്ള യുവതിയുമായുള്ള തന്റെ മൂന്നാം വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരെ സമീപിച്ചത്. എന്നാല്‍ മൂന്നാം വിവാഹമായതിനാല്‍ അധികൃതര്‍ അപേക്ഷ തള്ളി. വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടിയാണ് ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ALSO READ:ദന ചുഴലിക്കാറ്റ്; ആറ് ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

മഹാരാഷ്ട്രയിലെ വിവാഹ നിയമ പ്രകാരം, ഒന്നില്‍ കൂടുതല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ്, മുനിസിപ്പല്‍ അധികൃതര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചത്. എന്നാല്‍ മുസ്ലീം വ്യക്തി നിയമം അനുസരിച്ച് ഒരേ സമയം 4 വിവാഹങ്ങള്‍ വരെ ആവാമെന്നും വിവാഹ രജിസ്ട്രേഷന്‍ നിയമത്തില്‍ ഇതു പരിഗണിച്ചിട്ടില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News