ഗോവിന്ദ്‌ പൻസാരെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നിരീക്ഷണം അവസാനിപ്പിച്ച്‌ ബോംബെ ഹൈക്കോടതി

GOVIND PANSARE

കമ്യൂണിസ്റ്റ്‌ നേതാവും ചിന്തകനുമായ ഗോവിന്ദ്‌ പൻസാരെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നിരീക്ഷണം അവസാനിപ്പിച്ച്‌ ബോംബെ ഹൈക്കോടതി. പ്രതികളെ അറസ്റ്റ് ചെയ്തുകഴിഞ്ഞാൽ കേസിന്റെ അപ്‌ഡേറ്റുകൾ കോലാപൂരിലെ വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

നീതി വേഗത്തിലാക്കാൻ കോലാപ്പൂർ സെഷൻസ് കോടതിക്ക് ദിവസേനയുള്ള വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, കമാൽ ഖാത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ തീരുമാനമെടുത്തത്. കേസുമായി ബന്ധപ്പെട്ട്‌ പ്രതികൾ എന്ന്‌ സംശയിക്കുന്ന രണ്ട് വ്യക്തികൾ ഒളിവിൽ കഴിയുമ്പോഴാണ്‌ കോടതിയുടെ ഈ നിരീക്ഷണം.

ALSO READ; ഭാര്യയോട് വഴക്കുണ്ടാക്കി ബൈക്കുമായി കിണറ്റിലേക്ക് ചാടി യുവാവ്, പിന്നാലെ രക്ഷിക്കാൻ ചാടിയ നാല് പേർക്കും ദാരുണാന്ത്യം

2015 ഫെബ്രുവരി 16 നാണ്‌ പൻസാരെ കൊലചെയ്യപ്പെടുന്നത്‌‌. കോലാപൂരിൽ ‌വെച്ച്‌ ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റായിരുന്നു മരണം. അക്രമികളുടെ വെടിയേറ്റ് നാല് ദിവസത്തിന് ശേഷം മുംബൈയിലെ ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം മരണത്തിനി കീഴടങ്ങയത്.

തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയാണ് കൊലപാതകത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്.അന്വേഷണത്തിൽ ആദ്യം സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഉൾപ്പെട്ടിരുന്നുവെങ്കിലും പിന്നീടിത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലേക്ക് (എടിഎസ്) മാറ്റിയിരുന്നു.വിചാരണയിൽ ഇതുവരെ 25 സാക്ഷികൾ മൊഴി നൽകിയെങ്കിലും 200 പേർ കൂടി ഹാജരാകാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here