തുറന്ന കോടതിയില്‍ രാജി പ്രഖ്യാപിച്ച് ജസ്റ്റിസ് രോഹിത് ബി ഡിയോ. ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചിലെ സിറ്റിംഗിനിടെയാണ് ജസ്റ്റിസ് ഡിയോ രാജി പ്രഖ്യാപിച്ചത്. ആരെയെങ്കിലും വേദനപ്പിച്ചെങ്കില്‍ ഖേദിക്കുന്നുവെന്ന് ജസ്റ്റിസ് ഡിയോ പറഞ്ഞു.
സിവില്‍ കേസുകളില്‍ വാദം കേള്‍ക്കാനിരിക്കെ ലിസ്റ്റ് ചെയ്ത എല്ലാ കേസുകളില്‍ നിന്നും അദ്ദേഹം പിന്‍വാങ്ങി.
Also read- ലൈംഗിക താത്പര്യം അറിയിച്ച എല്‍ജിബിടി സുഹൃത്തിനെ കൊന്ന് അഴുക്ക് ചാലില്‍ തള്ളി യുവാവ്; അറസ്റ്റ്
ആരോടും വിരോധം പുലര്‍ത്തുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പുതരണമെന്നുമാണ് രാജിക്കാര്യം അറിയിച്ച ശേഷം ഡിയോ പറഞ്ഞത്. അഭിഭാഷകര്‍ എല്ലാവരും നന്നായി ജോലി ചെയ്യണമെന്നാണ് ആഗ്രഹിച്ചിട്ടുള്ളത്. ഏതെങ്കിലും അവസരത്തില്‍ ആരോടെങ്കിലും കര്‍ക്കശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2017 ജൂണ്‍ അഞ്ചിനാണ് രോഹിത് ബി ഡിയോയെ ബോംബെ ഹൈകോടതിയിലെ അഡിഷണല്‍ ജഡ്ജിയായി നിയമിച്ചത്. 2019 ഏപ്രിലില്‍ അദ്ദേഹം സ്ഥിരം ജഡ്ജിയായി. ദില്ലി സര്‍വകലാശാലയിലെ പ്രഫ. ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ കേസില്‍ വിധി പറഞ്ഞത് ജസ്റ്റിസ് രോഹിത് ബി ഡിയോ ആയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here