‘ഓസ്‌കര്‍ നേട്ടത്തിന് ശേഷം അവരാകെ മാറി’; ഗുരുതര ആരോപണങ്ങളുമായി ബൊമ്മനും ബെല്ലിയും

ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ച ദ എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഡോക്യുമെന്ററിയുടെ സംവിധായികയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബൊമ്മനും ബെല്ലിയും. സിനിമയുടെ നിര്‍മാതാക്കള്‍ തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പറഞ്ഞു.

Also read- മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി; ബിരേന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി ഗോത്ര പാര്‍ട്ടി

ദ എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഡോക്യുമെന്ററിയുടെ സംവിധായിക കാര്‍തികി ഗോണ്‍സാല്‍വസ്, നിര്‍മാതാക്കളായ സിഖ്യ എന്റര്‍ടെയിന്‍മെന്റ്‌സ് എന്നിവര്‍ക്കെതിരെയാണ് ബൊമ്മനും ബെല്ലിയും രംഗത്തെത്തിയിരിക്കുന്നത്. ഡോക്യുമെന്ററിയുടെ ചിത്രീകരണസമയത്ത് സംവിധായികയ്ക്ക് തങ്ങളുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ഓസ്‌കര്‍ ലഭിച്ചതിന് ശേഷം അവരാകെ മാറിയെന്നും ഇരുവരും പറഞ്ഞു. കാര്‍തികിയുമായി ഇപ്പോള്‍ യാതൊരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞു.

Also read- വിഷാദവും പട്ടണിയും; ഇന്ത്യന്‍ പൗരയായ വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

സിനിമയ്ക്കായി ഒരു വിവാഹരംഗം ചിത്രീകരിക്കാന്‍ സ്വന്തം കയ്യില്‍നിന്ന് പണം ചെലവാക്കിയ കഥയും ഇവര്‍ പറഞ്ഞു. ബെല്ലിയുടെ പേരക്കുട്ടിയുടെ പഠനാവശ്യത്തിനായി കരുതിയ പണമാണ് ഡോക്യുമെന്ററിക്കായി മുടക്കിയതെന്ന് ദമ്പതിമാര്‍ ആരോപിക്കുന്നു. സിനിമയിലെ വിവാഹരംഗം ഒറ്റദിവസം കൊണ്ട് ചിത്രീകരിക്കണമെന്നാണ് കാര്‍തികി ഗോണ്‍സാല്‍വസ് പറഞ്ഞത്. വേണ്ടത്ര പണമില്ലാതിരുന്നതിനാല്‍ എവിടെനിന്നെങ്കിലും സംഘടിപ്പിക്കാനാവുമോ എന്ന് ചോദിച്ചു. ഒരു ലക്ഷം രൂപയ്ക്കടുത്ത് വരും. ചിത്രീകരണം കഴിഞ്ഞാല്‍ തിരികെ തരാമെന്ന് പറഞ്ഞിട്ടാണ് അത്രയും സംഖ്യ കൊടുത്തതെങ്കിലും ഇതുവരെ ആ പണം അവര്‍ തിരികെ നല്‍കിയില്ലെന്നും ബൊമ്മനും ബെല്ലിയും ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News