പലപ്പോഴും പട്ടിണികിടക്കും; ഉപ്പ് ഒഴിവാക്കി; ശ്രീദേവിയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി ബോണി കപൂര്‍

ബോളിവുഡിലെ പ്രശസ്ത നടിയായിരുന്നു ശ്രീദേവി. 2018ലാണ് നടി ശ്രീദേവി മരണപ്പെടുന്നത്. ഇപ്പോൾ ശ്രീദേവിയുടെ മരണത്തിനിടയാക്കിയ യഥാർഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബോണി കപൂർ. ദുബായിലെ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബിലാണ് നടിയെ അന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബദ്ധത്തില്‍ സംഭവിച്ച മുങ്ങിമരണം എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. എന്നാല്‍ ശ്രീദേവിയുടെ മരണത്തിൽ നിരവധി വാർത്തകൾ അന്ന് ഉയർന്നിരുന്നു. ശ്രീദേവി മരിച്ച ദിവസം അവരുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ശ്രീദേവിയുടെ മരണത്തിന് ശേഷം ഇത് സംബന്ധിച്ച് ബോണി കപൂര്‍ പ്രതികരിച്ചിരുന്നില്ല. അതേസമയം ഇപ്പോൾ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോണി കപൂർ ആദ്യമായി വെളിപ്പെടുത്തുന്നത്.

also read : ഐ ഫോണ്‍ 15 സീരീസ് ചൂടാകുന്നുവെന്ന പരാതി, പ്രശ്ന പരിഹാരവുമായി ആപ്പിള്‍

ശരീരത്തിന്റെ ഫിറ്റ്നസ് സൂക്ഷിക്കുന്നതിൽ ഏറെ തൽപരയായിരുന്നു ശ്രീദേവിയെന്നും അതുകൊണ്ട് തന്നെ സ്‌ക്രീനിൽ അതിസുന്ദരിയായി കാണപ്പെടുന്ന ശ്രീദേവി യഥാർഥത്തിൽ അനാരോഗ്യം മൂലം വിഷമിക്കുകയായിരുന്നുവെന്നും ബോണി കപൂർ പറയുന്നു. ശ്രീദേവി ഉപ്പ് ഉപയോഗിക്കാതെയുള്ള ഭക്ഷണങ്ങളാണ് കഴിച്ചിരുന്നതെന്നും അതുകൊണ്ടുതന്നെ ഇതുമൂലം പലപ്പോഴും ശ്രീദേവിക്ക് ബോധക്ഷയം അനുഭവപ്പെടാറുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതാദ്യമായാണ് ബോണി കപൂർ ഇത്തരമൊരു തുറന്നു പറച്ചിൽ നടത്തുന്നത്.

These Pics Of Sridevi With Boney, Janhvi And Khushi Prove That She Was The Backbone Of The Family

also read : കലാഭവന്‍ മണിയുടെ ഹിറ്റ് ഗാനങ്ങള്‍ എഴുതിയ അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു

‘‘അതൊരു സ്വാഭാവിക മരണമായിരുന്നില്ല അപകട മരണമായിരുന്നു. ശ്രീദേവിയുടെ മരണത്തിന്റെ കാരണമന്വേഷിച്ച് പൊലീസ് എന്നെ 24 മുതൽ 48 മണിക്കൂർ ചോദ്യം ചെയ്തിരുന്നു അതോടെ ഇക്കാര്യത്തെക്കുറിച്ച് ഇനി സംസാരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. വാസ്തവത്തിൽ, ഇന്ത്യൻ മാധ്യമങ്ങളിൽ നിന്ന് വളരെയധികം സമ്മർദ്ദം ഉള്ളതിനാലാണ് എന്നെ ചോദ്യം ചെയ്യേണ്ടി വന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞു. മരണത്തിൽ അസ്വാഭാവികതയൊന്നും ഇല്ലെന്ന് അവർ കണ്ടെത്തി. നുണപരിശോധന ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളിലൂടെയും ഞാൻ കടന്നുപോയി. ഒടുവിൽ റിപ്പോർട്ട് വന്നപ്പോൾ ഇത് ആകസ്മികമായി സംഭവിച്ച മരണമാണെന്ന് വ്യക്തമായി എഴുതിയിരുന്നു.’’– ബോണി കപൂർ പറഞ്ഞു.

“പലപ്പോഴും അവൾ പട്ടിണി കിടക്കാറുണ്ടായിരുന്നു. സ്ക്രീനിൽ നന്നായി തന്നെ കാണണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. എന്നെ വിവാഹം കഴിച്ച സമയം മുതൽ തന്നെ അവൾക്ക് രണ്ട് മൂന്ന് തവണ ബോധക്ഷയം ഉണ്ടായിട്ടുണ്ട്. ബ്ലഡ് പ്രഷർ താഴുന്ന പ്രശ്നം ശ്രീദേവിക്കുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ആഹാരത്തിൽ ഉപ്പ് കുറച്ച് ഉൾപ്പെടുത്തുന്നത് ഉപദേശിക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെടുമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ അവൾ ഇതൊന്നും ഗൗരവമായി എടുത്തില്ല. അതു സംഭവിക്കുന്നത് വരെ അത്ര ഗൗരവമുള്ളതായിരിക്കില്ലെന്ന് ഞാനും കരുതി.

ശ്രീദേവിയുടെ മരണം തികച്ചും നിർഭാഗ്യകരമായിരുന്നു. അവൾ മരിച്ചപ്പോൾ അനുശോചനം അറിയിക്കാൻ നടൻ നാഗാർജുന വീട്ടിൽ വന്നിരുന്നു. അവർ ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമയ്ക്കിടെ ശ്രീദേവി അതികഠിനമായ ഡയറ്റ് എടുക്കുകയും ഇതേ തുടർന്ന് ശുചിമുറിയില്‍ തളര്‍ന്നു വീണുവെന്നും അതിന്റെ ഫലമായി അവരുടെ പല്ലുപൊട്ടുകയും ചെയ്തുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.’’–ബോണി കപൂർ പറയുന്നു.

Sridevi love story list

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News