ബ്രിട്ടീഷ് റോക്ക് ബാന്‍ഡ് കോള്‍ഡ് പ്ലേയുടെ ടിക്കറ്റുകള്‍ ബ്ലാക്കില്‍ വിറ്റുവെന്ന ആരോപണത്തെ തുടര്‍ന്ന് ബുക്ക് മൈ ഷോ സിഇഒ, കമ്പനിയുടെ ടെക്‌നിക്കല്‍ ഹെഡ് എന്നിവര്‍ക്ക് മുംബൈ പൊലീസ് സമന്‍സ് അയച്ചു. ഇരുവരെയും ചോദ്യം ചെയ്യും.
ALSO READ: ഇലക്ടറൽ ബോണ്ട് ആരോപണം; നിർമല സീതാരാമനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവ്
ബുക്ക് മൈഷോയുടെ പേരന്റ് കമ്പനി ബിഗ് ട്രീ എന്റര്‍ടെയന്‍മെന്റിന്റെ സിഇഒ ആഷിഷ് ഹേമരാജിനി കോള്‍ഡ് പ്ലേയുടെ ഷോ ടിക്കറ്റ് മൂന്നു ലക്ഷത്തിന് ബ്ലാക്കില്‍ വില്‍പന നടത്തിയെന്നാണ് ആരോപണം.
ഇന്ന് ഇരുവരും പൊലീസിന് മുമ്പാകെ ഹാജരാകണമെന്നാണ് നിര്‍ദേശം. 2025 ജനുവരി 19 മുതല്‍ 21വരെയാണ് കോള്‍ഡ് പ്ലേ കണ്‍സോര്‍ട്ട് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടത്താനായി നിശ്ചയിച്ചിരിക്കുന്നത്.
ALSO READ: ഉത്തരാഖണ്ഡിൽ ട്രക്കിനിടെ മലയാളി വിദ്യാർത്ഥി മരിച്ചു; മരിച്ചത് ഇടുക്കി സ്വദേശി
അഡ്വ. അമിത് വ്യാസാണ് പരാതി നല്‍കിയിരിക്കുന്നത്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കണ്‍സോര്‍ട്ടിന്റെ ടിക്കറ്റുകള്‍ ബ്ലാക്ക് മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ എല്ലാ സഹായവും നല്‍കിയത് ബുക്ക് മൈ ഷോയാണെന്നാണ് വ്യാസ് പരാതിയില്‍ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here