കവി അയ്യപ്പ പണിക്കരുടെ ജീവിതത്തിന്റെയും അനുഭവങ്ങളുടെയും സൂഷ്മ സഞ്ചാരമാണ് പ്രിയ ദാസ് ജി മംഗലത്ത് എഴുതിയ കവിതക്കപ്പുറത്തെ അയ്യപ്പ പണിക്കരെന്ന പുസതകമെന്ന് കവി സചിദാനന്ദൻ. പത്ത് മണിപൂക്കൾ എന്ന പേരിൽ അയ്യപ്പ പണിക്കരുടെ ഓർമ ദിനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സ്നേഹ കൂട്ടായ്മയിൽ പുസ്തക പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കവി സച്ചിദാനന്ദൻ.
അയ്യപ്പണിക്കരുടെ കാവ്യ ജീവിതത്തെ കുറിച്ച് അക്കാദമിക തലത്തിൽ നിരവധി രചനകൾ ഉണ്ടായിട്ടുണ്ടെങ്കിലും വ്യക്തി ബന്ധങ്ങളേയും ജീവിതാനുഭാവങ്ങളേയും പ്രതിപാദിക്കുന്ന രചനകൾ ഉണ്ടായിട്ടില്ലെന്നും അവിടെയാണ് പ്രിയ ദാസ് ജി മംഗലത്ത് രചിച്ച കവിതക്കപ്പുറത്തെ അയ്യപ്പ പണിക്കരെന്ന പുസതകം പ്രസക്തമാവുന്നതെന്ന് കവി സചിദാനന്ദൻ പറഞ്ഞു. കവി അയ്യപ്പ പണിക്കരുടെ ജീവിതാനുഭവങ്ങളിലൂടെയുള്ള സൂഷ്മ സഞ്ചാരമാണ് പ്രിയ ദാസ് ജി മംഗലത്ത് എഴുതിയ പുസ്തകമെന്ന് കവി സച്ചിദാനന്ദൻ കൂട്ടിചേർത്തു .
ALSO READ: ഓണം ബമ്പർ; കേരള സർക്കാരിനോട് നന്ദിയറിയിച്ച് നാൽവർ സംഘത്തിലൊരാൾ
കവിതക്കപ്പുറം നന്മയും നർമവും കൊണ്ട് ജീവിതം അളന്ന് തീർത്ത അയ്യപ്പപണിക്കരുടെ ജീവിതത്തിന്‍റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥമായാണ് കവിതക്കപ്പുറത്തെ അയ്യപ്പ പണിക്കരെന്ന പുസതകം പുറത്തിറങ്ങുന്നത്. ശ്രീ നാരയാണ ഗുരുവിനും ചട്ടമ്പി സ്വാമിക്കുമൊപ്പം ഉയർത്തി കാണിക്കേണ്ട സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാളാണ് അയപ്പ പണിക്കരെന്നെ തിരിച്ചറിവാണ് പുസ്തകം എഴുതാൻ പ്രേരണയായതെന്ന് പുസ്കത്തിന്‍റെ രചയിതാവായ പ്രിയ ദാസ് ജി മംഗലത്ത് കൈരളി ന്യൂസിനോട് പറഞ്ഞു. മലയാള കവിതക്ക് പ്രണയത്തിന്‍റെ വേറിട്ട ഭാവാത്മകത സമ്മാനിച്ച കവിയുടെ ഓർമക്ക് കവിത കൊണ്ട് ആദരം അർപ്പിക്കുന്നതിനായ് നിരവധിപേരാണ് പത്ത് മണിപൂക്കളെന്ന സ്നേഹകൂട്ടായ്മയിൽ പങ്കെടുക്കാനെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here