പടിക്കല്‍ വണ്‍ഡൗണ്‍? ഇതാ വലിയൊരു സൂചന; ഒസീസിനെതിരായ ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇലവന്‍ ഇങ്ങനെയോ

india-test-cricket

പെര്‍ത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൻ്റെ ഓസ്ട്രേലിയന്‍ സാഹസിക യാത്ര തുടങ്ങാന്‍ ഇനി മൂന്ന് ദിവസം മാത്രം. മകന്‍ ജനിച്ചതിനാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇന്ത്യ എയ്ക്കെതിരായ മൂന്ന് ദിവസത്തെ സിമുലേഷന്‍ ഗെയിമിനിടെ പരുക്കേറ്റതിനാൽ ശുഭ്മാന്‍ ഗില്ലും മത്സരത്തിനുണ്ടാകില്ല. റുതുരാജ് ഗെയ്ക്വാദ്, അഭിമന്യു ഈശ്വർ, ദേവദത്ത് പടിക്കല്‍ എന്നിവരാകും ഓപണിങ്, വൺഡൌൺ സ്ഥാനത്തുണ്ടാകുക. ഇതിനുള്ള സൂചനകൾ ഇന്ത്യൻ ടീം നൽകിയിട്ടുണ്ട്.

ധ്രുവ് ജുറെല്‍ ആറാമനാകും. നിലവില്‍ ശുഭ്മാന്‍ ഗില്ലിനും രോഹിത് ശര്‍മയ്ക്കും പകരക്കാരെ ഇന്ത്യക്ക് ആവശ്യമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്ന പ്രാക്ടീസ് സെഷന്‍ ദൃശ്യങ്ങളില്‍ നിന്ന്, പെര്‍ത്ത് ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനില്‍ പടിക്കലും ജൂറലും അംഗീകാരം നേടുമെന്ന സൂചനയാണുള്ളത്. ചൊവ്വാഴ്ചത്തെ പരിശീലന സെഷനില്‍ പടിക്കല്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍ എന്നിവർ സ്ലിപ്പ് കോര്‍ഡനില്‍ ഫീല്‍ഡ് ചെയ്യുന്നത് കാണാം. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജുറെല്‍ ഗള്ളിയില്‍ ഫീല്‍ഡിങ് ചെയ്യുന്നത് കാണാം.

Read Also: പന്തിനെയും ചൊറിഞ്ഞ് ഗവാസ്‌കര്‍; പണം കണ്ടാണ് ഡല്‍ഹി വിട്ടതെന്ന്, മറുപടിയുമായി താരം

രോഹിത്- ഗിൽ ജോഡികള്‍ക്ക് പകരക്കാരനായി ഗെയ്ക്വാദിന്റെയും ഈശ്വറിന്റെയും പേരുകളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഓസ്ട്രേലിയയില്‍ എത്തിയതിന് ശേഷം കളിച്ച പരിശീലന ഗെയിമുകളില്‍ ജൂറല്‍ കൂടുതല്‍ മതിപ്പുളവാക്കിയിരുന്നു. ഓസ്ട്രേലിയ എയ്ക്കെതിരെ പോലും, മധ്യനിരയില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയിരുന്നു ജൂറല്‍. ഋഷഭ് പന്ത് വിക്കറ്റ് കീപ്പുചെയ്യാന്‍ സജ്ജമായതിനാല്‍, പെര്‍ത്തില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ജൂറലിന് കളിക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News