ബോർഡർ-​ഗാവസ്കർ ട്രോഫി നിലനിർത്താൻ ഷമിയുമെത്തും ഇന്ത്യക്കായി

Mohammed Shami

നവംബർ 22 മുതൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരം ആരംഭിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യയുടെ പ്രവേശനത്തിന് പരമ്പര വിജയം അത്യാവശമാണ്. അതോടൊപ്പം തന്നെ തുടർച്ചായ മൂന്നാം തവണയും ഓസ്ട്രേലിയൻ മണ്ണിൽ ബോർഡർ-​ഗാവസ്കർ ട്രോഫി നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.

2018ന് ശേഷം ആദ്യമായി ബോർഡർ-​ഗാവസ്കർ ട്രോഫി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഓസ്ട്രേലിയ. മത്സരത്തിൽ ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് ഷമിയെ ഉൾപ്പെടുത്തിയേക്കാം. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. കണങ്കാലിലെ പരുക്കിനെ തുടർന്ന് ഒരു വർഷമായി താരം ​ഗ്രൗണ്ടിന് പുറത്തായിരുന്നു.

Also Read: പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയെ ബുംറ നയിക്കും; ചരിത്രം വഴിമാറുമോ?

ഈ വർഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ഷമി ​പരിശീലനത്തിന് ഇറങ്ങിയെങ്കിലും ഇന്ത്യൻ ടീമിൽ നിന്ന് വിളിവന്നിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ കായികക്ഷമത തെളിയിച്ചതിനു ശേഷം ടീമിലേക്ക് പരിഗണിക്കാമെന്നായിരുന്നു ബിസിസിഐ നിലപാട്.

Also Read: ദീപിക ജ്വലിച്ചു; വനിതാ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് ഗംഭീര ജയം, സെമിയില്‍

ഇന്നലെ അവസാനിച്ച മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ 43.2 ഓവർ എറിഞ്ഞ മുഹമ്മദ് ഷമി ഏഴ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കൂടുതൽ ആഭ്യന്തര മത്സരങ്ങൾ കളിച്ച ശേഷം ഷമിയെ ദേശീയ ടീമിലേക്ക് പരി​ഗണിക്കാനാണ് ബിസിസിഐ തീരുമാനമെന്നാണ് സൂചനകൾ. അങ്ങനെയാണെങ്കിൽ പരമ്പരയുടെ രണ്ടാം പകുതിയിൽ താരം മടങ്ങിയെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News