‘തന്നെ പുറത്താക്കാൻ എതിരാളികൾ ശ്രമിക്കുന്നു’; യുകെ പാർലമെന്റ് അംഗത്വം രാജിവെച്ച് ബോറിസ് ജോൺസൺ

മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വെള്ളിയാഴ്‌ച പാർലമെന്റ് അംഗത്വം രാജിവെച്ചു. ഭരിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ തുറന്ന പിരിമുറുക്കത്തിന് ഒടുവിൽ തന്റെ രാഷ്ട്രീയ എതിരാളികളോടും, അദ്ദേഹത്തിന്റെ പിൻഗാമിയായ ഋഷി സുനക്കിനോടും കടുത്ത അതൃപ്‌തിയോടെയാണ് അദ്ദേഹം പടിയിറങ്ങിയത്.

കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് നിയമങ്ങൾ ലംഘിച്ച സർക്കാർ പരിപാടികളുടെ ഒരു പരമ്പരയായ “പാർട്ടിഗേറ്റിനെക്കുറിച്ച്” പാർലമെന്റിൽ നടത്തിയ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവനകകളിൽ നിയമനിർമ്മാതാക്കൾ നടത്തിയ അന്വേഷണത്തിന്റെ ഫലങ്ങൾ ലഭിച്ചതിന് ശേഷമാണ് ജോൺസൺ രാജിവച്ചത്.

ഒരു നീണ്ട രാജി പ്രസ്‌താവനയിൽ, തന്നെ പുറത്താക്കാൻ എതിരാളികൾ ശ്രമിക്കുന്നതായി ജോൺസൺ ആരോപിച്ചു. തന്റെ രാഷ്ട്രീയ ജീവിതം ഇനിയും അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം സൂചന നൽകി. “പാർലമെന്റ് വിടുന്നത് വളരെ സങ്കടകരമാണ്- പ്രത്യേകിച്ച് ഈ സമയത്ത്” അദ്ദേഹം പറഞ്ഞു.

“പ്രിവിലേജസ് കമ്മിറ്റിയിൽ നിന്ന് തനിക്ക് ഒരു കത്ത് ലഭിച്ചു- ഇത് എന്നെ അത്ഭുതപ്പെടുത്തുന്നു- എന്നെ പാർലമെന്റിൽ നിന്ന് പുറത്താക്കാൻ എനിക്കെതിരെ നടപടികൾ സ്വീകരിക്കാൻ അവർ തീരുമാനിച്ചിരിക്കുന്നു.” ജോൺസൺ പറഞ്ഞു. സർക്കാർ, പ്രതിപക്ഷ പാർട്ടികൾ അടങ്ങുന്ന അന്വേഷണ സമിതിയെ ‘കങ്കാരൂ കോടതി’ എന്നാണ് ബോറിസ് ജോൺസൺ വിശേഷിപ്പിച്ചത്.

Also Read: കൊളംബിയയില്‍ വിമാനാപകടത്തില്‍ കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ആമസോണ്‍ കാടുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News