കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയം പരിഹരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേരളവും കേന്ദ്ര സര്‍ക്കാരും നടത്തുന്ന ചര്‍ച്ച നാളെ നടക്കും. ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് പങ്കെടുക്കുക.
ALSO READ: ശശി തരൂരിനെ വേദിയിലിരുത്തി രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
കഴിഞ്ഞ ദിവസം കേരളത്തിന്റെ സ്യൂട്ട് ഹര്‍ജിയും അപേക്ഷയും പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹാരശ്രമം കണ്ടെത്താന്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. സാമൂഹ്യ പെന്‍ഷന്‍ അടക്കം നല്‍കേണ്ടതിനാല്‍ ഹര്‍ജിയില്‍ ഉടന്‍ തീരുമാനം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിലായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ നിര്‍ദേശം. കേരളം തയ്യാറാണെന്ന് അറിയിച്ചതോടെ കേന്ദ്രവും ചര്‍ച്ചയ്ക്ക് വഴങ്ങുകയായിരുന്നു. കേന്ദ്രാവഗണനക്കെതിരെ ദില്ലിയില്‍ കേരളം നടത്തിയ സമരം ദേശീയ ശ്രദ്ധ നേടിയിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുമ്പോള്‍ കേരളം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here