കടമെടുപ്പ് പരിധി; കേരളത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി 16 ലേക്ക് മാറ്റി

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി 16 ലേക്ക് മാറ്റി. എന്നാൽ കേരളത്തിന്റെ കുഴപ്പമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞു. മറ്റൊരു സ്ഥാനങ്ങള്‍ക്കും പ്രശ്‌നമില്ലെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.

ALSO READ: വിസിമാര്‍ക്ക് സാവകാശം അനുവദിച്ച് ഹൈക്കോടതി

ദേശീയ സാമ്പത്തിക നയം അനുസരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ ഒറിജിനല്‍ സ്യൂട്ട് നിലനില്‍ക്കില്ലെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ട ആവശ്യമില്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. വായ്പാ പരിധി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നാണ് കേരളത്തിന്റെ ഹര്‍ജിയിലെ ആവശ്യം.

ALSO READ: ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ്: ഉടമകളുടെ 203 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചു

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒറിജിനല്‍ സ്യൂട്ട് ഹര്‍ജിയും പെന്‍ഷന്‍ ഉള്‍പ്പെടെ ക്ഷേമ പദ്ധതികള്‍ക്ക് പണം സമാഹരിക്കാന്‍ കടമെടുപ്പിന് ഇടക്കാല ഉത്തരവും വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ ആവശ്യത്തെ പൂര്‍ണമായും തളളി. സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം കേരളത്തിന്റെ കുഴപ്പമാണെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിച്ചത്. ദേശീയ സാമ്പത്തിക നയം അനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മറ്റൊരു സ്ഥാനങ്ങളും സമാന പ്രശ്‌നം ഉന്നയിച്ചിട്ടില്ലെന്ന് എജി വാദിച്ചു. സംസ്ഥാനത്തിന്റെ പരാജയം മറച്ചുവയ്ക്കാനുളള നീക്കമാണെന്നായിരുന്നു കേന്ദ്രവാദം.

സംസ്ഥാന ബജറ്റിന് മുമ്പ് കടമെടുപ്പിനായി ഇടക്കാല ഉത്തരവെങ്കിലും പുറപ്പെടുവിക്കണമെന്ന ആവശ്യമാണ് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബെല്‍ അറിയിച്ചത്. ഇതിനെയും എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട വിഷയമല്ലെന്നും അറിയിച്ചു. എന്നാല്‍ ഈ ആവശ്യത്തില്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കാന്‍ കേന്ദ്രത്തോട് ജസ്റ്റ്‌സുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു. ഹര്‍ജി ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News