സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്; പ്രധാനപ്പെട്ട മേഖലകളിൽ ചെലവു കുറയ്ക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ല: കെ എൻ ബാലഗോപാൽ

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കടമെടുപ്പ് പദ്ധതി വെട്ടിക്കുറച്ചതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. നികുതി പിരിവ് ഊർജ്ജതപ്പെടുത്തിയും ചെലവുകൾക്ക് മുൻഗണന കൊടുത്തും മുൻപോട്ട് പോവുകയാണ് സർക്കാർ. ആവർത്തന സ്വഭാവമുള്ള ഭരണ ചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ഷേമ പ്രവർത്തനങ്ങൾ ഭംഗം കൂടാതെ നടത്താൻ കഴിഞ്ഞത് ഇതിൻറെ ഭാഗമായിട്ടാണ്. വിവിധ മേഖലകളിൽ വിതരണം ചെയ്യേണ്ട ആനുകൂല്യങ്ങൾ പരമാവധി വിതരണം ചെയ്തിട്ടുണ്ട്. പ്രധാനപ്പെട്ട മേഖലകളിൽ ചെലവു കുറയ്ക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ല.

Also Read: ജീവനക്കാരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ട്‌ സർക്കാർ മുന്നോട്ട് പോകും: മന്ത്രി ജെ ചിഞ്ചുറാണി

പ്രതിസന്ധി ഉള്ളപ്പോഴും കേരളം എങ്ങനെയാണ് മുൻപോട്ടു പോകുന്നത് എന്ന് ഓരോ ഭാഗമെടുത്ത് നോക്കണം. ജീവാനന്ദം പദ്ധതി ഒരു ഇൻഷുറൻസ് പദ്ധതിയാണ്. അത് നിർബന്ധിച്ചു നടപ്പിലാക്കുന്ന പദ്ധതിയല്ല. പദ്ധതിയെ പറ്റിയുള്ള പഠനം നടക്കുന്നതെയുള്ളൂ. കൊക്കോണിക്സിന്റെ പ്രതിസന്ധികൾ മറികടന്നു. നാല് മോഡലുകൾ നിലവിലുണ്ട്, പുതിയ രണ്ട് മോഡലുകൾ കൂടി ഉടൻ ഇറങ്ങും. 51 ശതമാനം ഓഹരി ഇപ്പോ കെൽട്രോണിനാണ്. ഇത് ഒരു മികച്ച മുന്നേറ്റമാണെന്നും മന്ത്രി പറഞ്ഞു.

Also Read: തെരഞ്ഞെടുപ്പില്‍ പെരുമാറ്റചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ല; ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News