കടമെടുപ്പ് പരിധി; കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് സുപ്രീംകോടതി

കടമെടുപ്പ് പരിധിയിൽ കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് സുപ്രീംകോടതി. രണ്ട് മണിക്ക് നിലപാട് അറിയിക്കണമെന്നും പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രവും കേരളവും കോടതിയെ അറിയിച്ചു.

ALSO READ: കര്‍ഷക സമരം; പ്രതിഷേധക്കാർക്കെതിരെ നടപടി വേണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാരിനെതിരായ സ്യൂട്ട് ഹര്‍ജിയും സാമൂഹ്യ പെന്‍ഷന്‍ അടക്കം നല്‍കാന്‍ അടിയന്തരമായി 26000 കോടി സംഭരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമാണ് സുപ്രീംകോടതി വീണ്ടും പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് വൈകരുതെന്നും അടിയന്തരമായി ഫണ്ട് ലഭിച്ചില്ലെങ്കില്‍ പ്രൊവിഡന്റ് ഫണ്ട് അടക്കം മുടങ്ങുമെന്ന് കേരളത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ അറിയിച്ചു. ഈ ഘട്ടത്തിലായിരുന്നു വിഷയം ഇരു സര്‍ക്കാരുകളും ചര്‍ച്ചകളിലൂടെ പരിഹരിച്ചു കൂടെയെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്. സംസ്ഥാന ധനകാര്യ സെക്രട്ടറി കേന്ദ്ര ധനകാര്യമന്ത്രിമായുമായി ചര്‍ച്ച നടത്തിക്കൂടെയെന്നും കോടതി ചോദിച്ചു. ഇന്ന് തന്നെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു.

ALSO READ: ദില്ലി ചലോ മാർച്ച്: കർഷകർക്കെതിരെ കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്

ആവശ്യമെങ്കില്‍ ധനമന്ത്രി ഇന്ന് വൈകിട്ടോ നാളെയോ ചര്‍ച്ചകള്‍ക്ക് എത്താന്‍ തയ്യാറാണെന്നും കേരളം അറിയിച്ചു. ചര്‍ച്ചകള്‍ നടത്തുന്നതില്‍ തടസ്സമില്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയും സുപ്രീംകോടതിയെ അറിയിച്ചതോടെ ചര്‍ച്ചകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. അടിയന്തരമായി കടം എടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ ഇന്ന് തന്നെ തീരുമാനം വേണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടതോടെയാണ് സുപ്രീംകോടതി സമവായ ചര്‍ച്ചകള്‍ക്ക് സാധ്യത ആരാഞ്ഞത്. എന്നാല്‍ വിഷയം പൊതുധനകാര്യമേഖലയെ ബാധിക്കുന്നതാണെന്നും വലിയ മാനങ്ങള്‍ ഉളളതാണെന്നുമായിരുന്നു അറ്റോര്‍ണി ജനറലിന്റെ മറുപടി. സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്താനല്ല, സര്‍ക്കാരുകള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് കോടതി ശ്രമിക്കുന്നതെന്നും ബെഞ്ച് നിരീക്ഷിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News