വൈക്കത്ത് ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും, ബിജെപിയും മത്സരിക്കുന്നത് ഒരേ പാനലില്‍

വൈക്കത്ത് ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും, ബിജെപിയും മത്സരിക്കുന്നത് ഒരേ പാനലില്‍. വൈക്കം അര്‍ബന്‍ സഹകരണ ബാങ്ക് തെഞ്ഞെടുപ്പിലാണ് ഇരുപാര്‍ട്ടികളും ഒരുമിക്കുന്നത്. കോണ്‍ഗ്രസിന്റെ ബിജെപി ബന്ധമാണ് മറനീക്കി പുറത്തുവരുന്നതെന്ന് ഇടതുമുന്നണി ആരോപിച്ചു.

ALSO READ:മുംബൈയില്‍ യുദ്ധക്കപ്പല്‍ തീപിടിച്ച സംഭവം; നാവികനെ കാണാതായി

ബിജെപി നേതാവ് പ്രിയ ഗിരീഷാണ് ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനലില്‍ മത്സരിക്കുന്നത്. കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വൈക്കം നഗരസഭ പത്തൊന്‍പതാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്നു പ്രിയാ ഗിരീഷ്. നിലവില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള ഭരണ സമിതിയാണ് വൈക്കം അര്‍ബന്‍ സഹകരണ ബാങ്ക് ഭരിക്കുന്നത്.

ALSO READ:മൂന്നാം മോദി സർക്കാരിൻ്റെ ആദ്യത്തെ കേന്ദ്ര ബജറ്റ് നാളെ

സീറ്റ് നഷ്ടപ്പെടുമെന്ന ഭയമാണ് ഇക്കുറി ബിജെപിയെ ഒപ്പം കൂട്ടാന്‍ കാരണം. കോണ്‍ഗ്രസ്- ബിജെപി രഹസ്യബന്ധമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് ഇടതുമുന്നണി ആരോപിച്ചു. സോഷ്യല്‍ മീഡിയയില്‍ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ വ്യാപക വിമര്‍ശമാണ് ഉയരുന്നത്. ഈ വരുന്ന ഞായറാഴ്ച്ചയാണ് ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News