എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് ഇരുവിഭാഗം വിശ്വാസികള്‍ ഏറ്റുമുട്ടി. ഇന്നലെ നടന്ന സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അന്യായമായി വൈദികരെ സസ്പെന്‍റ് ചെയ്തുവെന്നാരോപിച്ച് ബിഷപ്പ് ഹൗസിനകത്ത് 21 വൈദികര്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് പുറത്ത് വിശ്വാസികള്‍ ഏറ്റുമുട്ടിയത്. പിന്നീട് പൊലീസെത്തി സംഘര്‍ഷം അവസാനിപ്പിക്കുകയായിരുന്നു.
Also read: വർക്കലയിൽ വീടിനുള്ളിൽ പത്ത് ദിവസം പഴക്കമുള്ള മൃതശരീരം കണ്ടെത്തി
കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ സിറോമലബാര്‍ സഭ സിനഡ് സമ്മേളനം നടക്കുന്നതിനിടെയാണ് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്ന വൈദികര്‍ വ്യാഴാഴ്ച്ച എറണാകുളം ബിഷപ്പ്ഹൗസിനുള്ളില്‍ കയറി പ്രതിഷേധം തുടങ്ങിയത്. 21 വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ യജ്ഞം ആരംഭിക്കുകയായിരുന്നു.
കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും ലംഘിച്ചാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ വൈദികരെ സസ്പെന്‍ഡ് ചെയ്തതെന്നും നടപടി പിന്‍വലിക്കുംവരെ പ്രതിഷേധം തുടരുമെന്നും വൈദികര്‍ വ്യക്തമാക്കിയിരുന്നു. ഈ വൈദികര്‍ക്ക് പിന്തുണയുമായി ഒരു വിഭാഗം വിശ്വാസികള്‍ ബിഷപ്പ് ഹൗസിലെത്തി. ഇതിനു പിന്നാലെ ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരും സ്ഥലത്തെത്തിയതോടെ വാക്കേറ്റവും പിന്നീട് കയ്യാങ്കളിയിലേക്കുമെത്തുകയായിരുന്നു.
Also read: ‘വാളയാർ കേസിൽ ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്ത് വരും’; മന്ത്രി എം ബി രാജേഷ്
പിന്നീട് പൊലീസെത്തിയതോടെയാണ് പ്രശ്നം അവസാനിച്ചത്. പ്രശ്ന പരിഹാരത്തിനായി ചര്‍ച്ച നടത്താന്‍ പോലും അതിരൂപതാ നേതൃത്വം തയ്യാറാകുന്നില്ലെന്ന് വൈദിക സമിതിയ്ക്ക് നേതൃത്വം നല്‍കുന്ന ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു. അതേ സമയം ബിഷപ്പ് ഹൗസിനുള്ളില്‍ കയറി പ്രതിഷേധിച്ച 21 വൈദികര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിനഡ് നിര്‍ദേശിച്ചു.സഭാ നേതൃത്വം വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here