മണിപ്പൂര്‍ വിഷയത്തില്‍ പരുങ്ങിലിലായ കേന്ദ്ര സര്‍ക്കാരിനെ കൂടൂതല്‍ പ്രതിരോധത്തില്‍ പെടുത്തിയിരിക്കുകയാണ് പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’. പാര്‍ലമെന്‍റിലെ മണ്‍സൂണ്‍ സെഷനില്‍ ഇരുസഭകളില്‍ പ്രതിപക്ഷ പ്രതിഷേധം അലയടിക്കുകയാണ്. പ്രധാനമന്ത്രി മറുപടി പറയണമെന്ന ഉറച്ച നിലപാടെടുത്ത പ്രതിപക്ഷം വ്യാഴാഴ്ചയും സഭയില്‍ പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് ഇരുസഭകളും രണ്ടുമണിവരെ നിര്‍ത്തിവെച്ചു.
അതേസമയം മോദി സര്‍ക്കാരിനെതിരെ ‘ഇന്ത്യ’ നല്‍കിയ അവിശ്വാസപ്രമേയ നോട്ടിസിനു ലോക്സഭയിൽ സ്പീക്കര്‍ ഒം ബിര്‍ള അനുമതി നല്‍കി. കോൺഗ്രസ് സഭാകക്ഷി ഉപനേതാവും അസമിൽനിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് നോട്ടിസ് നൽകിയത്. അടുത്ത 10 ദിവസത്തിനകം പ്രമേയം ചർച്ച ചെയ്യാനുള്ള തീയതി കക്ഷിനേതാക്കളുമായി സംസാരിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശൂന്യവേളയിൽ ഗൗരവ് ഗൊഗോയ് ചട്ടം 198 പ്രകാരം അവിശ്വാസപ്രമേയ അനുമതി തേടി. പ്രമേയത്തെ പിന്തുണയ്ക്കുന്നവർ എഴുന്നേറ്റുനിൽക്കാൻ സ്പീക്കർ ആവശ്യപ്പെട്ടപ്പോൾ ഇന്ത്യ മുന്നണിയിലെ നൂറ്റിനാൽപതോളം പേർ എഴുന്നേറ്റു. പ്രധാനമന്ത്രി സഭയിൽവന്നു സംസാരിക്കാനുള്ള മാർഗമെന്ന നിലയിലാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതെന്നു കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
ഇതിനിടെ മണിപ്പൂര്‍ വംശീയ കലാപത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷ അംഗങ്ങല്‍ പാര്‍ലമെന്‍റില്‍ എത്തിയത് കറുപ്പ് ധരിച്ച്. മണിപ്പൂര്‍ വിഷയത്തില്‍ സഭയില്‍ ചര്‍ച്ച നടത്താത്തതും പ്രധാനമന്ത്രി വിഷയത്തില്‍ പ്രതികരിക്കാത്തതും പ്രതിപക്ഷത്തെ പ്രതിഷേധത്തിലേക്ക് നയിക്കുന്നത്. രാജ്യം കത്തുമ്പോഴും മണിപ്പൂര്‍ വിഭജിക്കപ്പെടുമ്പോഴും മോദിക്ക് സ്വന്തം പ്രതിച്ഛായ മാത്രമാണ് വലുതെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു. ഇതിനെതിരെയാണ് കറുപ്പണിഞ്ഞ് പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി.
#WATCH | Leaders of the INDIA alliance meet at the LoP Chamber in Parliament to chalk out the strategy for the Floor of the House.#MonsoonSession pic.twitter.com/quLfU4TMT8
— ANI (@ANI) July 27, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here