പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

parliament

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തിൽ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ സഭാ നടപടികൾ മുന്നോട്ടുപോകില്ല എന്ന നിലപാടിലാണ് പ്രതിപക്ഷം. അതേസമയം അദാനി വിഷയം പാർലമെൻറിൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് ഇരു സഭകളെയും അധ്യക്ഷന്മാർ നിലപാട് സ്വീകരിച്ചു കഴിഞ്ഞു. ഇതോടെ ഇന്നും പാർലമെൻറ് പ്രഷുബ്ധമാകും. ഉത്തർപ്രദേശിലെ സംഭൽ വെടിവെപ്പ്, മണിപ്പൂർ കലാപവും വയനാടിനുള്ള കേന്ദ്ര സഹായവും ഉൾപ്പെടെ അടിയന്തര നോട്ടീസായി എത്തും.

also read: ‘മഹാ’ നാടകം ക്ലൈമാക്സിലേക്ക്: ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കും?
അതേസമയം സംഭലില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതി സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയായിരുന്നു യോഗി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണസംഘം ഷാഹി ജമാമസ്ജിദും വെടിവെപ്പ് ഉണ്ടായ മേഖലയും സന്ദർശിച്ചു.വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തി. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കനാണ് അന്വേഷണ സമിതിക്ക് നൽകിയിട്ടുള്ള നിർദ്ദേശം.അതേസമയം സംഭലില്‍ ഡിസംബര്‍ 10വരെ നിരോധനാജ്ഞയും നീട്ടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News