പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം രണ്ടാം വാരത്തിലും പ്രഷുബ്ധം. അദാനി, സംഭല്‍, മണിപ്പുര്‍ വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ഇരുസഭകളും ഇന്നും പിരിഞ്ഞു. 16ഓളം ബില്ലുകള്‍ ശീതകാല സമ്മേളനത്തില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അദാനിയുടെ പേര് ഉയര്‍ത്തുമ്പോള്‍ തന്നെ സഭ നിര്‍ത്തിവയ്ക്കുന്ന സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ചോദ്യോത്തര വേള പോലും പൂര്‍ത്തിയാക്കാനാകാതെയാണ് ഇരുസഭകളും പിരിഞ്ഞത്. അദാനി, സംഭല്‍, മണിപ്പുര്‍, ദില്ലിയിലെ ക്രമസമാധാന നില തുടങ്ങീ നിരവധി വിഷയങ്ങളില്‍ ചട്ടം 267 പ്രകാരം പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ആദ്യം 12 മണി വരെ നിര്‍ത്തിവച്ച ഇരുസഭകളും വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളം ശക്തമായതോടെ നാളത്തേക്ക് പിരിയുകയായിരുന്നു.
ശീതകാല സമ്മേളനത്തിന്റെ രണ്ടാം വാരമാണ് യാതൊരു നടപടികളിലേക്കും കടക്കാനാവാതെ പിരിയേണ്ടി വരുന്നത്. സംഭല്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ എ എ റഹിം എംപിയും വയനാട് ദുരന്തത്തില്‍ കേന്ദ്രത്തോടുളള വിവേചനം ചൂണ്ടിക്കാട്ടി വി ശിവദാസന്‍ എംപിയും നോട്ടീസ് നല്‍കിയിരുന്നു. ജനങ്ങളുടെ ആശങ്കകളാണ് തങ്ങള്‍ ഉയര്‍ത്തുന്നതെന്നും സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടെങ്കിലും പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിന്നും ഒളിച്ചോടുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
also read: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
16ഓളം ബില്ലുകള്‍ ഈ ശീതകാല സമ്മേളനത്തില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സഭാ നടപടികളുമായി മുന്നോട്ടു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ല. അദാനിയുടെ പേര് ഉയര്‍ത്തുമ്പോള്‍ തന്നെ സഭ നിര്‍ത്തിവച്ച് പിരിയുന്ന സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here