ആടുജീവിതവും ഔട്ട്; എആര്‍ റഹ്‌മാന്‍ ഒരുക്കിയ രണ്ടു ഗാനങ്ങളും ഓസ്കറിൽ നിന്നും പുറത്ത്

aadujeevitham out from oscar

ബ്ലെസ്സിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിനായി എആര്‍ റഹ്‌മാന്‍ ഒരുക്കിയ രണ്ട് പാട്ടുകളും ഓസ്‌കര്‍ അന്തിമ പട്ടികയില്‍നിന്ന് പുറത്തായി. മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ചുരുക്കപ്പട്ടികയിൽ നിന്നും കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് പുറത്തായതിന് പിന്നാലെയാണ് സംഗീതവിഭാഗത്തിൽ നിന്നും ആടു ജീവിതവും പുറത്തായത്. രണ്ട് ഗാനവും പശ്ചാത്തല സംഗീതവുമായിരുന്നു പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചത്.

എന്നാല്‍, ചൊവ്വാഴ്ച അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ആര്‍ട്‌സ് 10 വിഭാഗങ്ങളിലെ ഷോര്‍ട് ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ അതില്‍ ആടുജീവിതത്തിലെ ഗാനങ്ങളുടെ പേരുണ്ടായിരുന്നില്ല. ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലും ഗാന വിഭാഗത്തിലുമായിരുന്നു ആട് ജീവിതത്തിൽ നിന്നുള്ള സംതീതം ഉൾപ്പെടുത്തിയിരുന്നത്. 86 ഗാനങ്ങളും 146 സ്‌കോറുകളുമാണ് ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചിരുന്നത്.

ALSO READ;ലാപതാ ലേഡീസ് ഓസ്കർ പട്ടികയിൽ നിന്നും പുറത്ത്; ലിസ്റ്റിൽ ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള ഹിന്ദി ചിത്രം

അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം ആടുജീവിതം നേടിയിരുന്നു. വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള പുരസ്‌കാരമായിരുന്നു എആര്‍ റഹ്‌മാന്‍ ഒരുക്കിയ ചിത്രത്തിന് ലഭിച്ചത്. പ്രതീക്ഷയുണ്ടായിരുന്ന രണ്ട് ചിത്രങ്ങളും വിവിധ വിഭാഗങ്ങളിൽ നിന്നും പുറത്തായതോടെ കാത്തിരുന്ന ആരാധകർ നിരാശയിലാ‍ണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News