ബൊ​ഗെയ്ൻവില്ല ഒടിടിയിലെത്തുന്നു; റിലീസ് തീയതി പുറത്തായി

Bougainvillea

ഭീഷ്മപർവ്വത്തിന് ശേഷം അമൽ നീരദ് ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത സിനിമയായിരുന്നു ബോ​ഗെയ്ൻ വില്ല. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി ഹിറ്റായ സിനിമയുടെ ഓടിടി റിലീസ തീയതി പുറത്തായി.

സോണി ലിവാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ്. ഡിസംബർ 13 ന് ഓടിടിയിലെത്തുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ആസ്വദിക്കാൻ സാധിക്കും.

Also Read: നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ സെറിബ്രല്‍ പാള്‍സി വഴിമാറി; പ്രേക്ഷക മനസ്സിൽ ‘കളം’ നിറഞ്ഞ് രാഗേഷ് കുരമ്പാല

മലായളത്തിന്റെ പ്രിയ എഴുത്തുകാരിൽ ഒരാളായ ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന നോവലിനെ ചലച്ചിത്രരൂപമാക്കിയതാണ് ബോ​ഗെയ്ൻവില്ല. ചിത്രത്തിന്‍റെ രചന ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് നിർവഹിച്ചിരിക്കുന്നത്.

ഏറെ നാളുകൾക്ക് ശേഷം ജ്യോതിർമയി അഭിനയിച്ച സിനിമ കൂടിയാണ് ബോ​ഗെയ്ൻവില്ല. കുഞ്ചാക്കോബോബൻ, ഷറഫുധദ്ദീൻ, ഫഹ​ദ് ഫാസിൽ, ശ്രിന്ദ, വീണ നന്ദകുമാർ എന്നിവകും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Also Read: ‘ബോഡിഷെയ്മിങ് കമന്റുകൾ വായിച്ച് ഞാൻ കരഞ്ഞിട്ടുണ്ട്’: അഖില ഭാര്‍ഗവന്‍

ചിത്രത്തിൻ്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനാണ് നിർവ്വഹിച്ചിരിക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസിൻ്റേയും ഉദയ പിക്ചേഴ്‌സിന്റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആണ് സംഗീതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News