10 ലക്ഷത്തിൽ താഴെ വിലയുള്ള ബജറ്റ് കാറുകൾ അന്വേഷിക്കുന്നവർക്ക് ഇതേ ബജറ്റിൽ തന്നെ വാഹനം വാങ്ങാം. അതും മാരുതി സുസുക്കിയിൽ നിന്ന്.10 ലക്ഷത്തിൽ താഴെ ചെലവ് വരുന്ന ഇന്ത്യയിലെ മികച്ച മൈലേജ് കാറുകൾ ഏതെല്ലാം എന്ന് നമുക്ക് ഒന്നു നോക്കാം.
ഇന്ത്യയിൽ 10 ലക്ഷം ബജറ്റിൽ വരുന്ന മാരുതി സുസുക്കിയുടെ മൈലേജ് കാറുകൾ
സെലേറിയോ
വിപണിയിൽ ഏറ്റവും മൈലേജ് നൽകുന്ന കാറുകളിൽ ഒന്നാണ് സെലേരിയോ. വാഗൺആറിനും ആൾട്ടോ K 10 നും കരുത്ത് പകരുന്ന അതേ 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് സെലേരിയോയിലും വരുന്നത്. പെട്രോൾ മോഡിൽ, പവർട്രെയിൻ 66 bhp മാക്സ് പവറും 89 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കും.CNG പതിപ്പ് 56 bhp കരുത്തും 82 Nm torque ഉം വാഗ്ദാനം ചെയ്യുന്നു.
വാഗൺആർ
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് വാഗൺആർ. 1.0 ലിറ്റർ ത്രീ സിലിണ്ടർ NA പെട്രോൾ, 1.2 ലിറ്റർ ഫോർ സിലിണ്ടർ NA പെട്രോൾ യൂണിറ്റ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ടോൾ-ബോയ് ഹാച്ച്ബാക്ക് ലഭ്യമാണ്.1.0 ലിറ്റർ യൂണിറ്റ് 66 bhp പവറും 89 Nm torque ഉം പുറപ്പെടുവിക്കുമ്പോൾ, 1.2 ലിറ്റർ പതിപ്പ് 89 bhp മാക്സ് പവറും 113 Nm torque ഉം സൃഷ്ടിക്കുന്നു. CNG -ൽ , ഈ പവർട്രെയിൻ 56 bhp പവറും 82.1 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കും. CNG പതിപ്പിന് കിലോഗ്രാമിന് 34.05 km ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.
എസ്-പ്രെസ്സോ
മാനുവൽ, AMT ഗിയർബോക്‌സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് എസ്-പ്രസ്സോയുടെ എൻജിൻ. മാനുവൽ ഓപ്ഷൻ ലിറ്ററിന് 24.12 km മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം AMT യൂണിറ്റ് ലിറ്ററിന് 25.3 km എന്ന സർട്ടിഫൈഡ് റേഞ്ച് നൽകുന്നു. എസ്-പ്രെസ്സോ CNG കിലോഗ്രാമിന് 32.73 km എന്ന സർട്ടിഫൈഡ് മൈലേജ് കണക്കുകൾ വാഗ്ദാനം ചെയ്യുന്നു.
ആൾട്ടോ K10
ആൾട്ടോ K10 -ന് അഞ്ച് സ്പീഡ് മാനുവലും AMT യൂണിറ്റും വരുന്ന അതേ 66 bhp, 1.0 ലിറ്റർ K സീരീസ് പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. മാനുവൽ പതിപ്പ് ലിറ്ററിന് 24.39 km സർട്ടിഫൈഡ് മൈലേജ് വാഗ്ദാനം ചെയ്യുന്നു.
സ്വിഫ്റ്റ്/ഡിസയർ
മാരുതി സുസുക്കി സ്വിഫ്റ്റ് ട്വിൻസ് – സ്വിഫ്റ്റ് ഹാച്ച്ബാക്കും ഡിസയർ സബ് ഫോർ മീറ്റർ സെഡാനും ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡലുകളാണ്.ഈ മോഡലുകൾക്ക് കരുത്ത് പകരുന്നത് 1.2 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്.യൂണിറ്റ് 89 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
ബലേനോ
1.2 ലിറ്റർ ഫോർ സിലിണ്ടർ ഡ്യുവൽജെറ്റ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ബലേനോ പ്രീമിയം ഹാച്ച്ബാക്കിന് കരുത്തേകുന്നത്. ഈ എഞ്ചിൻ 89 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് AMT -യും ഉൾപ്പെടുന്നു.
ഫ്രോങ്ക്സ്
ഫ്രോങ്ക്സ് അടിസ്ഥാനപരമായി ബലേനോ ഹാച്ച്ബാക്കിന്റെ ക്രോസ്ഓവർ പതിപ്പാണ്. 89 bhp, 1.2 ലിറ്റർ NA പെട്രോൾ, 100 bhp, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. 1.2 ലിറ്റർ മാനുവൽ & AMT എന്നിവ യഥാക്രമം ലിറ്ററിന് 21.79 km, 22.89 km എന്നീ മൈലേജ് കണക്കുകൾ വാഗ്ദാനം ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here