കോണ്‍ഗ്രസിന് തിരിച്ചടി; ബോക്‌സിങ് താരം വിജേന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസിന് തിരിച്ചടി. ബോക്‌സിംഗിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്‌സ് മെഡൽ ജേതാവും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിംഗ് ബിജെപിയിൽ ചേര്‍ന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ദില്ലി നിയോജക മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി സിംഗ് പരാജയപ്പെട്ടിരുന്നു.

ബിജെപി ദേശീയ ആസ്ഥാനത്തെത്തിയാണ് വിജേന്ദർ അംഗത്വം സ്വീകരിച്ചത്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി പ്രിയപ്പെട്ട വിജേന്ദർ സിംഗ് ബിജെപിയിലേക്ക് എത്തിയത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.

ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം വിജേന്ദർ പങ്കെടുത്തിരുന്നു. ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിജേന്ദറിന് പാർട്ടി അംഗത്വം നൽകി.

പദ്മശ്രീ അർജുന അവാർഡ് ജേതാവായ വിജേന്ദറിനെ കോൺഗ്രസ് ഉത്തർ പ്രദേശിലെ മഥുരയിൽ ബിജെപിയുടെ ഹേമ മാലിനിക്കെതിരെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു.. അത് സമയം  വിജേന്ദറിന് അംഗത്വം നൽകി കൊണ്ട് കോൺഗ്രസിനെ വിനോദ് താവ്ഡെ കടന്നാക്രമിച്ചു.

വയനാട്ടിൽ എസ് ഡി പി ഐയുടെ പിന്തുണ നേടുന്നതിൽ രാഹുൽ മറുപടി പറയണമെനന്നും താവ്ഡെ പറഞ്ഞു. വീട്ടിലേക്ക് മടങ്ങിയെത്താൻ കഴഞ്ഞത് അഭിമാനമെന്നും വിജേന്ദർ സിങ് പ്രതികരിച്ചു. കായിക താരങ്ങൾക്ക് ബിജെപി സർക്കാർ നൽകുന്നത് വലിയ പിന്തുണയെന്ന് വിജേന്ദർ കുട്ടിച്ചേർത്തു. എന്നാൽ ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ചു രംഗത്ത് വന്നയാൾ കൂടിയാണ് വിജേന്ദ്രർ സിംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News