ബോക്സിങ് ഡേ ടെസ്റ്റിൽ മെൽബണിൽ ഇന്ത്യ വീഴുമോ, വീഴ്തുമോ? നാലാം ടെസ്‌റ്റ്‌ നാളെ

India Australia 4th Test

ബോർഡർ ഗാവസ്‌കർ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയിലെ നാലാംടെസ്‌റ്റിന്‌ നാളെ മെൽബമിൽ തുടക്കമാകും. പരമ്പരയിലെ ആ​ദ്യ ടെസ്റ്റ് ജയിച്ചു തുടങ്ങിയ ഇന്ത്യയെ, രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ചുരുട്ടിക്കൂട്ടി. മൂന്നാം ടെസ്റ്റിൽ മഴ കൂടി കളിക്കാനെത്തിയപ്പോൾ മത്സരം സമനിലയിൽ പിരിഞ്ഞു.

ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഭാവി എന്താകും എന്ന് നിർണയിക്കുന്നതും മെൽബൺ ടെസ്റ്റ് ആയിരിക്കും. ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്‌ പോയിന്റ്‌ പട്ടികയിൽ ഇന്ത്യ നിലവിൽ മൂന്നാം സ്ഥാനത്താണ്. നാലാംടെസ്‌റ്റിൽ ജയിച്ചാൽ ഫൈനൽ പ്രതീക്ഷ നിലനിർത്താം. നിലവിൽ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തും ഓസീസ് രണ്ടാം സ്ഥാനത്തുമാണ്.

Also Read: രാജസ്ഥാൻകാരനായ മുംബൈ താരം; രഞ്ജി, ഇറാനി കിരീടധാരണത്തിലെ പ്രധാന പങ്കുവഹിച്ച കൊട്ടിയൻ

ബാറ്റിങ്‌ നിര പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാത്തതാണ് ഇന്ത്യയുടെ തലവേദന. ക്യാപ്‌റ്റൻ രോഹിത്‌ ശർമ പരമ്പരയിൽ ഇതുവരെ തീർത്തും നിറംമങ്ങിയ പ്രകടനമാണ് കാഴചവെച്ചിട്ടുള്ളത്. ഓസീസ്‌ മണ്ണിൽ മികച്ച പ്രകടനം നടത്താറുള്ള വിക്കറ്റ്‌ കീപ്പർ ഋഷഭ്‌ പന്തിനും പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. കെ എൽ രാഹുലും ഓൾ റൗണ്ടർ നിതീഷ്‌ റെഡ്ഡിയും മാത്രമാണ്‌ ഇന്ത്യൻ നിരയി സ്ഥിരത കാട്ടുന്നത്.

Also Read: അശ്വിന്റെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് ഉത്തരമായി; അറിയാം ഈ ഓള്‍ റൗണ്ടറെ

മുഹമ്മദ്‌ സിറാജിനും ആകാശ്‌ ദീപിനും മികച്ച പിന്തുണ ബുമ്രയ്‌ക്ക്‌ നൽകാനാകുന്നില്ല. നാളെ ഓസീസ്‌ കുപ്പായത്തിൽ പത്തൊമ്പതുകാരൻ സാം കോൺസ്‌റ്റാസ്‌ അരങ്ങേറ്റ മത്സരം കളിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News