ട്യൂഷന്‍ ക്ലാസില്‍ പോകാത്തതിന് പത്തു വയസുകാരന് പിതാവിന്റെ ക്രൂര മര്‍ദനം

ട്യൂഷന്‍ ക്ലാസില്‍ പോകാത്തതിന് പത്തു വയസുകാരന് പിതാവിന്റെ ക്രൂര മര്‍ദനമേറ്റതായി പരാതി. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ കുട്ടിയെയാണ് അച്ഛന്‍ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ കാലിലും തുടയിലും അടിച്ചതിന്റെയും ചട്ടുകം പഴുപ്പിച്ച് വെച്ച് ചൂടാക്കി വച്ചതിന്റെയും മുറിവുകളുമായി അമ്മ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

മണ്ണാര്‍ക്കാട് തോരാപരും സ്വദേശിനി രമ്യയാണ് പത്തു വയസുകാരനുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. കുട്ടിയുടെ പിതാവ് കോയമ്പത്തൂര്‍ മധുക്കര അറിവില്‍ നഗറില്‍ ഷണ്‍മുഖരാജിനെതിരെയാണ് രമ്യ പരാതി നല്‍കിയത്. രമ്യയുമായി അകന്നു കഴിയുന്ന ഷണ്‍മുഖ രാജ് ഒരു മാസം മുന്‍പാണ് മകനെയും കൂട്ടി മധുക്കരയിലേക്ക് പോയത്. ട്യൂഷന്‍ ക്ലാസില്‍ പോയില്ലെന്ന് പറഞ്ഞ് അച്ഛന്‍ രണ്ട് കയ്യും പുറകിലേക്ക് കെട്ടി വായില്‍ തുണി തിരുകിയ ശേഷം അടിക്കുകയും ചട്ടുകം ചൂടാക്കിവെയ്ക്കുകയും ചെയ്തുവെന്ന് കുട്ടി പറഞ്ഞു.

കുട്ടിയെ ചൂട് വച്ചുവെന്ന് ഷണ്‍മുരാജ് തന്നെയാണ് രമ്യയെ വിളിച്ചു പറഞ്ഞത്. ക്ലാസിലെത്തിയ കുട്ടിയുടെ പരുക്കുകള്‍ ട്യൂഷന്‍ ക്ലാസ് അധ്യാപിക വീഡിയോ കോളിലൂടെ അമ്മയെ കാണിച്ചു. തുടര്‍ന്ന് ഫോണിലൂടെ വിളിച്ച് ബഹളം വെച്ചതിനെ തുടര്‍ന്ന് ഷണ്‍മുഖരാജ് തന്നെ ഞായറാഴ്ച കുട്ടിയെ മണ്ണാര്‍ക്കാട് കൊണ്ടുവിടുകയായിരുന്നുവെന്ന് രമ്യ പറഞ്ഞു.

READ ALSO:നിങ്ങൾ തോറ്റുപോയാലോ എന്ന് ഞാൻ ചോദിച്ചു, അപ്പോൾ ജെയ്‌ക്ക് പറഞ്ഞ ഒരു മറുപടിയുണ്ട്, അതെന്നെ ഞെട്ടിച്ചു കളഞ്ഞു: സുബീഷ് സുധി

കുട്ടിയുടെ രണ്ട് കാലിലും മടവാളിന്റെ പിന്‍ഭാഗം കൊണ്ട് അടിച്ചതിന്റെയും മുട്ടിനു മുകളില്‍ ചട്ടുകം ചൂടാക്കി വെച്ചതിന്റെയും മുറിവുകളുണ്ട്. എന്നാല്‍ സംഭവം നടന്നത് മധുക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടെയാണ് പരാതി നല്‍കേണ്ടതെന്നും കുട്ടിക്ക് ആവശ്യമായ ചികിത്സയും കൗണ്‍സിലിംഗും ഉറപ്പാക്കുമെന്നും മണ്ണാര്‍ക്കാട് പൊലീസ് പറഞ്ഞു.

READ ALSO:ഹെലികോപ്റ്റര്‍ തകര്‍ന്ന് കാണാതായ പൈലറ്റുമാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News