വെറും 2 ലക്ഷത്തിന് ഐപിഎസ് ! യൂണിഫോമില്‍ തോക്കുമായി നഗരത്തില്‍ ചുറ്റിക്കറങ്ങി 18 കാരന്‍, ഒടുവില്‍ സംഭവിച്ചത്

ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ നഗരത്തില്‍ കറങ്ങി നടന്ന 18 കാരന്‍ അറസ്റ്റില്‍. ബിഹാറിലെ ജാമുയി ജില്ലയിലെ സിക്കന്ദ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തൊഴില്‍ റാക്കറ്റില്‍ നിന്ന് രണ്ടു ലക്ഷം രൂപ നല്‍കിയാണ് പ്രതി യൂണിഫോമും തോക്കും സംഘടിപ്പിച്ചത്.

ഗോവര്‍ദ്ധന്‍ ബിഘ സ്വദേശി മിഥിലേഷ് മാഞ്ചിയാണ് ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ സിക്കന്ദ്ര മാര്‍ക്കറ്റില്‍ കറങ്ങി നടന്നത്. ഐപിഎസ് യൂണിഫോമും അരയില്‍ തോക്കും ധരിച്ച് ബൈക്കിലാണ് ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്.

ജോലി വാഗ്ദാനം ചെയ്തത് മനോജ് സിങ് എന്നയാളാണ്. രണ്ട് ലക്ഷം രൂപ തന്നാല്‍ പൊലീസില്‍ ജോലി തരാമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു സ്‌കൂളിന്റെ സമീപത്തുവച്ച് യൂണിഫോമും, തോക്കും കൈമാറി. നല്‍കാനുള്ള ബാക്കി തുകയായ 30,000 രൂപ നല്‍കാന്‍ പോകുന്നതിന് ഇടയിലാണ് നിങ്ങള്‍ എന്നെ പിടികൂടിയത്, മിഥിലേഷ് പൊലീസിനോട് പറഞ്ഞു.

Also Read : കൊല്ലത്തെ 19 കാരന്റെ കൊലപാതകം: ദുരഭിമാനക്കൊലയെന്ന ആരോപണം നിഷേധിച്ച് പൊലീസ്

മാര്‍ക്കറ്റില്‍ ചുറ്റക്കറങ്ങിയ യുവാവിനെ കണ്ട് സംശയം തോന്നിയവരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസ് എത്തിയപ്പോള്‍ താന്‍ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നാണ് ഇയാള്‍ പറഞ്ഞത്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമാണ് പ്രതിക്കുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News