വാഹന പരിശോധന സംഘത്തില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ച യുവാവിനെ കയ്യോടെ പിടിച്ച എംവിഡി പിഴയ്ക്ക് പുറമെ ശിക്ഷയും നല്‍കി. കോഴിക്കോടാണ് സംഭവം. വാഹന പരിശോധന കണ്ട യുവാവ് പിടിവീഴാതിരിക്കാന്‍ തെറ്റായ ദിശയിലൂടെ അമിത വേഗതയില്‍ ചീറിപ്പായുകയായിരിന്നു. എന്നാല്‍ യുവാവിനെ എംവിഡി തേടിപ്പിടിച്ചു. 11,500 രൂപ പിഴയും ചുമത്തി.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5000 രൂപ, ലൈസൻസ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് വാഹന ഉടമയ്ക്ക് 5000 രൂപ, വാഹനം നിർത്താതെ പോയതിന് 1000 രൂപ, ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപ എന്നിങ്ങനെയാണ് പിഴ.
പിഴയ്ക്കൊപ്പം യുവാവിനെക്കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ന്യൂറോ വാർഡിൽ ഒരു ദിവസത്തെ സന്നദ്ധ സേവനവും ചെയ്പ്പിച്ചു.
യുവാവ് പരിശോധന സംഘത്തെ വെട്ടിച്ച് കടന്നതും പിന്നീട് പിടികൂടിയതുമെല്ലാം എംവിഡി ഫേസ്ബുക്കില്‍ പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here