മുഖത്തും കഴുത്തിലും കത്തികൊണ്ട് കുത്തി; മദ്യപിക്കാനായി വീട്ടില്‍നിന്നും വിളിച്ചിറക്കിയ 17കാരനെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തുക്കള്‍

ദില്ലിയില്‍ 17 വയസ്സുള്ള ആണ്‍കുട്ടിയെ ആറ് സുഹൃത്തുക്കള്‍ ചേര്‍ന്ന് കത്തിയും ഇഷ്ടികയും ഉപയോഗിച്ച് കൊലപ്പെടുത്തി. ദില്ലിയിലെ മാളവ്യ നഗറിലെ പാര്‍ക്കില്‍ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വിവേക് എന്ന 17കാരനെയാണ് സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്.

പ്രതികളിലൊരാള്‍ വിവേകിനെ മദ്യപിക്കാനായി വിളിച്ചിരുന്നു. തുടര്‍ന്ന് മദ്യപിച്ച ശേഷം സത്പുല പാര്‍ക്കിലേക്ക് കൊണ്ടുപോയി. പാര്‍ക്കില്‍ കാത്തുനിന്ന വിവേകിനെ പ്രതികള്‍ ചേര്‍ന്ന് കത്തികളും ഇഷ്ടികകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വിവേകിന്റെ മുഖത്തും കഴുത്തിലും നെഞ്ചിലും വയറ്റിലും കത്തികൊണ്ടുള്ള മുറിവുകളുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (സൗത്ത്) ചന്ദന്‍ ചൗധരി പറഞ്ഞു.

Also Read : പാർലമെന്റ് ആക്രമണത്തിലെ പ്രതികൾ സ്വയം തീ കൊളുത്താൻ പദ്ധതി ഇട്ടിരുന്നതായി ദില്ലി പൊലീസ്

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലില്‍, വിവേകിനോട് പകയുള്ള തങ്ങളില്‍ ഒരാളാണ് ഗൂഢാലോചന നടത്തിയതെന്ന് പ്രതികള്‍ വെളിപ്പെടുത്തി. ഏതാനും മാസങ്ങള്‍ക്കുമുമ്പ് നടന്ന ഒരു വഴക്കില്‍ പ്രതിയെ വിവേക് മര്‍ദിച്ചിരുന്നു.

അന്നുമുതല്‍ വിവേകിനോട് പക പുലര്‍ത്തിയിരുന്ന പ്രതികളിലൊരാള്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഇയാളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജോലി സ്ഥലത്തുള്ള പിതാവിനെ കാണാനെന്ന് പറഞ്ഞാണ് വിവേക് വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് പോയത്.

എന്നാല്‍ തിരികെയെത്താതെ വന്നതോടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിറ്റേന്ന് രാവിലെ മൃതദേഹത്തിന്റെ ഫോട്ടോയുമായി പൊലീസ് വീട്ടിലെത്തുമ്പോഴാണ് വിവേക് മരിച്ച വിവരം വീട്ടുകാര്‍ അറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News