ഊഞ്ഞാലാടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞുവീണ് 4 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ഊഞ്ഞാലാടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞുവീണ് 4 വയസുകാരന് ദാരുണാന്ത്യം. ഊഞ്ഞാലാടുന്നതിനിടെകുഞ്ഞിന്റെ പുറത്തേക്ക് കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്ന് വീഴുകയായിരുന്നു.

നെയ്യാറ്റിന്‍കര കാരക്കോണം സ്വദേശി രാജേഷിന്റെ മകന്‍ റിച്ചു എന്ന റിത്തിക് രാജാണ് മരിച്ചത്. തലക്ക് ഗുരുതര പരുക്കേറ്റ കുഞ്ഞിനെ കാരക്കോണം മെഡിക്കല്‍ കോളജിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ :  ഇൻസ്റ്റ പോലെ വാട്സാപ്പും, പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കാൻ പുതിയ ഫീച്ചറുമായി മെറ്റ

ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റ് തൂണുകളുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പുദണ്ഡില്‍ സാരികെട്ടിയാണ് ഊഞ്ഞാല്‍ ആടിയത്. ഇതില്‍ ഒരു തൂണാണ് കുട്ടിയുടെ മുകളിലേക്ക് വീണത്.

അപകടത്തില്‍ അടുത്ത നിന്ന രണ്ട് കുട്ടികള്‍ തലനാരക്കിഴക്ക് രക്ഷപ്പെട്ടു. തൊട്ടടുത്ത ബന്ധുവിന്റെ വീട്ടിലെ ഊഞ്ഞാലിലാണ് കുട്ടി കളിച്ചു കൊണ്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News