ആണ്‍സുഹൃത്തിനോട് പിണങ്ങി 80 അടി ഉയരമുള്ള വൈദ്യുതി ടവറില്‍ കയറി പെണ്‍കുട്ടി, പുറകെ സുഹൃത്തും

ആണ്‍ സുഹൃത്തുമായി ഉണ്ടായ പിണക്കത്തിന്‍റെ ദേഷ്യത്തില്‍ 80 അടി ഉയരത്തിലുള്ള വൈദ്യുത ടവറില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി. ഛത്തീസ്ഗഡിലെ മര്‍വാഹി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിക്ക് പിന്നാലെ സുഹൃത്തും ടവറിനു മുകളിലേക്ക് കയറി. ഇരുവരും ടവറിനു മുകളില്‍ നില്‍ക്കുന്നത് കണ്ട് പ്രദേശവാസികള്‍ ഭയപ്പെട്ടു.

നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസിനേയും കുട്ടികളുടെ മാതാപിതാക്കളേയും വിവരമറിയിച്ചു. ദീര്‍ഘ നേരം കുട്ടികളോട് പൊലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ച് ഇരുവരേയും സമാധാനിപ്പിച്ച് താഴെയിറക്കുകയായിരുന്നു.

ALSO READ: കാറില്‍ മത്സരയോട്ടം, യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം, കരിങ്കല്ല് ഉപയോഗിച്ച് കാര്‍ തകര്‍ത്തു

ഫോണില്‍ സംസാരിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് ഈ സംഭവത്തില്‍ കലാശിച്ചത്. ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുന്നില്ലെന്നും ഇനി ഇത്തരത്തില്‍ ഒന്നും ചെയ്യരുതെന്ന് താക്കീത് നല്‍കിയെന്നും പൊലീസ് അറിയിച്ചു.

ALSO READ: നാലടി നീളത്തിൽ താക്കോൽ ; പൂട്ടിന് 400 കിലോ ഭാരം; രാമക്ഷേത്രത്തിന് ഭക്തന്റെ സമ്മാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration