കടലിൽ മുങ്ങിപ്പോയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കടലിൽ തിരയിൽപെട്ട് കാണാതായ 14കാരൻ മുങ്ങി മരിച്ചു. 3 പേരെ രക്ഷപെടുത്തി. ചാമുണ്ഡി വളപ്പ് സ്വദേശി സുലൈമാന്റെ മകൻ മുഹമ്മദ് സെയ്ദ് ആണ് മരിച്ചത്.

ALSO READ: സ്ത്രീധനം ചോദിക്കുന്നവരോട് ‘താൻ പോടോ’ എന്ന് പെൺകുട്ടികൾ പറയണമെന്ന് മുഖ്യമന്ത്രി

ബുധനാഴ്ച വൈകീട്ട് ആറുമണിക്ക് കോതിപ്പാലത്ത് ചാമുണ്ഡി വളപ്പ് ബീച്ചിലാണ് അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. കുട്ടികൾ വെള്ളത്തിൽ മുങ്ങുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ മൂന്ന് കുട്ടികളെ ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. എന്നാൽ മുഹമ്മദ് സെയ്ദ് കരയിൽ കയറിയില്ലെന്ന കാര്യം സുഹൃത്തുക്കൾ ശ്രദ്ധിച്ചില്ല. ഇന്ന് രാവിലെയാണ് മുഹമ്മദ് സെയ്ദിന്റെ മൃത​ദേഹം കണ്ടെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News