ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങി, 9 വയസുകാരന് ദാരുണാന്ത്യം

ഊഞ്ഞാലിൽ കളിക്കുന്നതിനിടയിൽ കയർ കഴുത്തിൽ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം. കാസർക്കോട് കമ്പല്ലൂരിലെ സുധീഷിന്റെയും സുനിതയുടെയും മകൻ സാരംഗ് ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം.

വീട്ടുമുറ്റത്തെ ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കവേ അബദ്ധത്തിൽ കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു. കമ്പല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് സാരംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration