ഓടുന്ന ട്രെയിനിന് മുന്നിൽ റീൽസ് ഷൂട്ട് ചെയ്തു, ഒമ്പതാം ക്ലാസുകാരന് ദാരുണാന്ത്യം

ഓടുന്ന ട്രെയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത വിദ്യാർത്ഥിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം.
ഹൈദരാബാദിലാണ് സംഭവം. സനത് നഗറിലെ റെയിൽവേ ട്രാക്കിൽവെച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സർഫ്രാസി(16)നെ ട്രെയിനിടിച്ച് തെറിപ്പിച്ചത്.

രണ്ട് സുഹൃത്തുക്കളോടൊപ്പം ഇൻസ്റ്റഗ്രാം റീലിനായി ഒരു വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു സർഫ്രാസ്. പാളത്തോട് ചേർന്നു നിന്നായിരുന്നു ഷൂട്ട്. സംഭവസ്ഥലത്തു വച്ചു തന്നെ സർഫ്രാസ് മരിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News