കൊല്ലത്ത് യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

കൊല്ലം ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്കിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരുപത്തിയൊന്ന് വയസ്സുകാരൻ ആദർശ് ആണ് മരിച്ചത്.

ALSO READ: ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ദുരഭിമാന ആക്രമണം

വീടിനുളളിൽ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്. ആദർശ് ഇന്നലെ അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. തുടർന്ന് സ്വന്തം വീട്ടുകാരാണ് ആദർശിനെ തിരിച്ച് വീട്ടിലെത്തിച്ചത്. ശേഷം വീട്ടുകാരോടും ആദർശ് കയ്യർത്തു.

ALSO READ: ജെഡിഎസ് എൻഡിഎക്കൊപ്പം നിൽക്കില്ല, കേരളത്തിൽ ഇടത് മുന്നണിക്കൊപ്പം: മന്ത്രി കെ കൃഷ്ണൻകുട്ടി

കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കഴുത്തിൽ കയറിട്ട് മുറുക്കിയ പാടുകൾ പൊലീസ് കണ്ടെത്തി. വിശദമായ അന്വേഷണത്തിനായി അച്ഛനെയും അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News