വിവാഹിതരാകാമെന്ന് നിര്‍ബന്ധിച്ച് കാനഡയില്‍ നിന്നും വിളിച്ചുവരുത്തി; യുവാവ് കാമുകിയെ വെടിവെച്ചു കൊന്നു

യുവാവ് കാമുകിയെ വെടിവെച്ചു കൊന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ വിജനമായ പ്രദേശത്ത് കുഴിച്ചിട്ടു. ഹരിയാനയിലെ ബിവാനിയിലാണ് ദാരുണ സംഭവം നടന്നത്. കാനഡയിലായിരുന്ന 23കാരിയായ നീലം എന്ന യുവതിയെ ആണ് കാമുകന്‍ വെടിവെച്ച് കൊന്നത്.

കാനഡയിലായിരുന്ന യുവതിയെ നാട്ടിലേക്ക് വിളിച്ച് വരുത്തിയാണ് കാമുകനായ സുനില്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ദാരുണമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ജൂണ്‍ അവസാനമാണ് കാനഡയില്‍ നിന്നും മടങ്ങിയെത്തിയ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പരാതി നല്‍കുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

കഴിഞ്ഞ ജനുവരി അവസാനത്തോടെ ഐഎല്‍ടിഎസ് പാസായി കാനഡയിലേക്ക് പോയ നീലത്തെ വിവാഹിതരാകാമെന്ന് നിര്‍ബന്ധിച്ച് സുനില്‍ നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലില്‍ യുവതിയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചു. സംഭവത്തില്‍ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ തലയ്ക്ക് രണ്ട് തവണ വെടിയുതിര്‍ത്തതായി പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതകം നടത്തിയ ശേഷം പ്രതി യുവതിയുടെ മൃതദേഹം സമീപത്തെ ഒരു വിജനമായ പ്രദേശത്ത് കുഴിച്ചുമൂടിയെന്നും പ്രതി മൊഴി നല്‍കി. പ്രദേശത്ത് നിന്നും പൊലീസ് യുവതിയുടെ അസ്തികൂടം കണ്ടെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News