മഹാരാഷ്ട്ര പി.എസ്.സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് 19 കാരന്‍, ഹാള്‍ ടിക്കറ്റ് ചോര്‍ത്തി

മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത 19 കാരന്‍ അറസ്റ്റില്‍. ബുധനാഴ്ച നവി മുംബൈ പോലീസ് സൈബര്‍ സെല്‍ പുനെയിലെ ചിഖ്ലിയിലുള്ള വീട്ടില്‍ നിന്നാണ് പുനെ സ്വദേശിയായ രോഹിത് ദത്താത്രേയ കാംബ്ലെയെ അറസ്റ്റ് ചെയ്തത്.

പ്രതിയില്‍ നിന്നും ഡെസ്‌ക്ടോപ്പ് കംപ്യൂട്ടര്‍, ലാപ്ടോപ്പ്, മൂന്ന് മൊബൈല്‍ ഫോണുകള്‍, ഒരു റൂട്ടര്‍ എന്നിവയും പിടിച്ചെടുത്തു. ഗ്രൂപ്പ് ബി, സി നോണ്‍ ഗസറ്റഡ് പേഴ്സണല്‍ പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകളാണ് പ്രതി ചോര്‍ത്തിയത്. ഈ വര്‍ഷം എപ്രില്‍ 20 നാണ് എംപിഎസ്സി പരീക്ഷാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ലിങ്ക് ലഭ്യമാക്കിയത്.

ഈ ലിങ്ക് ഹാക്ക് ചെയ്ത പ്രതി 94195 പേരുടെ ഹാള്‍ ടിക്കറ്റ് വിവരങ്ങള്‍ കൈക്കലാക്കുകയും അവ ഒരു എംപിഎസ് സി 2023 എ എന്ന പേരിലുള്ള ഒരു ടെലഗ്രാം ചാനലിലൂടെ നിയമവിരുദ്ധമായി പുറത്തുവിടുകയും ചെയ്തു.

നവി മുംബൈയിലെ എംപിഎസ്സി ഓഫീസ് ജോയിന്റ് സെക്രട്ടറി സുനില്‍ അവതാഡെ ഏപ്രില്‍ 23 ന് സിബിഡി-ബേലാപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ ക്രൈം ഉദ്യോഗസ്ഥര്‍ ഹാക്ക് ചെയ്യാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഐപി വിലാസം കണ്ടെത്തുകയും തുടര്‍ന്ന് പ്രതിയിലേക്ക് എത്തുകയുമായിരുന്നു.

മഹാരാഷ്ട്രയിലുടനീളമുള്ള 37 ജില്ലകളിലെ 1,475 കേന്ദ്രങ്ങളിലായി 4,66,455 ഉദ്യോഗാര്‍ത്ഥികള്‍ എംപിഎസ്സി പരീക്ഷ എഴുന്നുണ്ട്. അവരില്‍ 94,195 പേരുടെ ഹാള്‍ ടിക്കറ്റുകള്‍ ഹാക്കര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് എഫ്ഐആര്‍ പറയുന്നു. പ്രതി 94,195 ഉദ്യോഗാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ‘MPSC 2023 A’ എന്ന പേരില്‍ ഒരു ടെലിഗ്രാം ചാനലില്‍ നിയമവിരുദ്ധമായി പോസ്റ്റ് ചെയ്യുകയും ചെയ്തതായി നവി മുംബൈ പൊലീസ് കമ്മീഷണര്‍ മിലിന്ദ് ഭരംബെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News