നവകേരള സദസിനിടെ വീണ്ടും അപ്രതീക്ഷത സമ്മാനം; സന്തോഷത്തോടെ സ്വീകരിച്ച് മുഖ്യമന്ത്രി

നവകേരള സദസില്‍ പരാതികളും ആവലാതികളും നേരിട്ട് മുഖ്യമന്ത്രിയോടും മറ്റ് മന്ത്രിമാരോടും പറയാനായി എത്തുന്നത് നിരവധി പേരാണ്. കാസര്‍ഗോഡ് മുതല്‍ ഇങ്ങ് മലപ്പുറം വരെ എത്തിനില്‍ക്കുന്ന നവകേരളസദസില്‍ നിരവധി പേരുടെ പരാതികള്‍ക്കാണ് പരിഹാരം ഉണ്ടായിരിക്കുന്നതും. കോഴിക്കോട് നവകേരള സദസ് നടക്കുമ്പോള്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ വച്ച് മുഖ്യമന്ത്രിക്ക് ഒരു അപ്രതീക്ഷിത സമ്മാനം ലഭിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് തന്റെ കാലു കൊണ്ട് വരച്ച ചിത്രമാണ് അമന്‍ അലി സമ്മാനിച്ചത്. വെളുത്ത പേപ്പറില്‍ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖം വരച്ചെടുത്ത് ഫ്രെയിം ചെയ്താണ് സമ്മാനിച്ചത്. ഇപ്പോള്‍ നവകേരള സദസ് നടക്കുന്ന മലപ്പുറത്തെ വണ്ടൂര്‍ മണ്ഡലം നവ കേരള സദസിലും മുഖ്യ മന്ത്രിപിണറായി വിജയന് അദ്ദേഹത്തിന്റെ ചിത്രം ഉപഹാരമായി ലഭിച്ചിരിക്കുകയാണ്. വരുന്ന തലമുറയിലെ കുരുന്നുകളും മുഖ്യമന്ത്രിയെ അത്രയേറെ ഇഷ്ടപ്പെടുന്നുവെന്ന് ഇതിലൂടെ മനസിലാക്കാം.

ALSO READ: തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ബിആര്‍എസിന് അധികാരം നഷ്ടം ആകും; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

അതേസമയം നവകേരള സദസില്‍ മലപ്പുറത്ത് മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഇത് സര്‍ക്കാരിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. സര്‍ക്കാരിന് രഹസ്യ അജണ്ടകള്‍ ഇല്ലെന്നും, തെളിമയാര്‍ന്ന നിലപാടുകള്‍ മാത്രമാണുള്ളതെന്നും അതിനുള്ള അഗീകാരം കൂടിയാണ് ജനങ്ങള്‍ നല്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാഥമികതല ആരോഗ്യ കേന്ദ്രങ്ങളെ ‘ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍’ എന്ന് പേര് മാറ്റണമെന്നാണ് പുതിയ കേന്ദ്ര നിര്‍ദേശം. 2023 ഡിസംബര്‍ 31നകം പേരുമാറ്റം പൂര്‍ത്തിയാക്കാനാണ് കേന്ദ്രം പറയുന്നത്. ഇതൊന്നും ആരോഗ്യകരമായ നിര്‍ദേശമല്ല. മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News