തൃശൂര്‍ ചെറുതുരുത്തിയില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 15 വയസ്സുകാരനെ കാണാതായി

തൃശൂര്‍ ചെറുതുരുത്തിയില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 15 വയസ്സുകാരനെ കാണാതായി. ചെറുതുരുത്തി പടിഞ്ഞാറെ തോപ്പില്‍ സുന്ദരന്റെ മകന്‍ ആര്യനെയാണ് കാണാതായത്. ചെറുതുരുത്തി റെയില്‍വേ പാളത്തിന് സമീപമുള്ള ഏര്‍ല കടവില്‍ സഹോദരനടക്കം അഞ്ചുപേര്‍ കുളിക്കുന്നതിനിടെ ആര്യന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

Also Read: സ്വാതി മലിവാളിനെതിരെ പരാതി നല്‍കി അരവിന്ദ് കേജ്രിവാളിന്റെ പിഎ

വൈകിട്ട് എഴു മണിയോടെയായിരുന്നു സംഭവം. ചെറുതുരുത്തി പോലീസും ഷോര്‍ണൂര്‍ ഫയര്‍ഫോഴ്‌സ് സംഘവും ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവം അറിഞ്ഞ് മന്ത്രി കെ രാധാകൃഷ്ണന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇരുട്ടും പ്രതികൂല കാലാവസ്ഥയും ആയതിനാല്‍ ഇന്നക്കേക്ക് തിരച്ചില്‍ നിര്‍ത്തി വെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News