സോഷ്യൽ മീഡിയയിലെ ലൈക്കിനും കമന്‍റിനും വേണ്ടി ‘ജീവൻ ത്യജിക്കാൻ’ പോലും മടിയില്ലാത്ത തലമുറയാണ് ഇന്നത്തേത്. റീൽ ഷൂട്ടിന് വേണ്ടി ശ്രമിച്ച് അപകടം വരുത്തി വച്ച വാർത്തകളുടെ കൂട്ടത്തിലേക്ക് പുതുതായി ബംഗ്ലാദേശിൽ നിന്നൊരു അപകട വാർത്ത കൂടി എത്തിയിരിക്കുകയാണ്. ബംഗ്ലാദേശിലെ രംഗ്‌പ്പൂരിലുള്ള ഷിൻഗിമാരി റെയിൽവേ ബ്രിഡ്ജിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. റെയിൽവേ പാളത്തോട് ചേർന്ന് നിന്ന് ടിക്ക്ടോക്ക് വീഡിയോ പകർത്തിയ കൗമാരക്കാരിൽ ഒരാളെ ചീറിപ്പാഞ്ഞുവന്ന ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ആൺകുട്ടിക്ക് ജീവൻ തിരിച്ചുകിട്ടിയെങ്കിലും നില ഗുരുതരമാണെന്നാണ് വിവരം.
എക്സിലൂടെ പുറത്തുവന്ന വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇത്തരത്തിൽ അപകടകരമായി വീഡിയോയും ചിത്രങ്ങളും പകർത്തുന്നവരെ വിമർശിച്ച് രംഗത്തെത്തിയത്. ഇക്കൊല്ലം ആദ്യം റെയിൽ പാളത്തോട് ചേർന്ന് നിന്ന് സെൽഫിയെടുക്കവെ മെക്‌സിക്കോയിൽ ഒരു യുവതി ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇന്ത്യയിലും റീൽ ഷൂട്ട് ചെയ്യുന്നതിനിടെ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here