തെലങ്കാനയില്‍ കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

തെലങ്കാനയിലെ വാറങ്കല്‍-കാസിപേട്ട് മേഖലയിലെ റെയില്‍വേ കോളനിക്ക് സമീപമുള്ള പാര്‍ക്കില്‍, കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.

റോഡ് സൈഡില്‍ ചെറിയ കച്ചവടം നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകന്‍ ചോട്ടുവാണ് മരിച്ചത്. ദേഹാമസകലം മുറിവേറ്റ കുട്ടിയെ എംജിഎം ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഒരു നായ കുട്ടിയുടെ കഴുത്തില്‍ കടിച്ചുവലിക്കുകയായിരുന്നു.

വിവരം അറിഞ്ഞ് വാറങ്കല്‍ വെസ്റ്റ് എംഎല്‍എ വിനയ് ഭാസ്‌കറും മേയര്‍ ഗൗണ്ട പ്രകാശ് റാവുവും സ്ഥലത്തെത്തി. കുട്ടിയുടെ കുടുംബത്തിന് ഒരുലക്ഷം രൂപ ധനസഹായം നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News