തൃശൂരില്‍ ഒന്‍പത് വയസുകാരനും മാതാപിതാക്കളും വീട്ടില്‍ മരിച്ച നിലയില്‍

തൃശൂര്‍ അടാട്ട് ഒന്‍പത് വയസുകാരനും മാതാപിതാക്കളും വീട്ടില്‍ മരിച്ച നിലയില്‍. അടാട്ട് സ്വദേശി സുമേഷ് (35), ഭാര്യ സംഗീത (33), മകന്‍ ഹരിന്‍ (9) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മകനെ താഴെ മുറിയിലും സുമേഷും ഭാര്യ സംഗീതയും മുകള്‍ നിലയിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. പേരമംഗലം പൊലീസ് സ്ഥലത്തെത്തി. 12 ദിവസം മുമ്പാണ് സുമേഷ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്.

Also Read : പത്മജയുടെ ബി ജെ പി പ്രവേശനം; പ്രതികരണവുമായി മന്ത്രി പി രാജീവ്

കുട്ടിയെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമികമായിട്ടുള്ള സംശയം. ഓട്ടിസം ബാധിതനായിരുന്നു കുട്ടി. രാവിലെ വീട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍ വാസികള്‍ ബന്ധുക്കളെ വിവരം അറിയിച്ചു. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News