‘എല്ലാ കുട്ടികളും ചേർന്ന് എന്റെ മകനെ ഉപദ്രവിച്ചു, അവന്റെ വസ്ത്രങ്ങൾ അഴിച്ചു കളഞ്ഞു’, ഡൽഹിയിൽ എട്ടാം ക്ലാസുകാരന് നേരെ സഹപാഠികളുടെ ആക്രമണം

ഡൽഹിയിൽ എട്ടാം ക്ലാസുകാരനെ സഹപാഠികൾ പീഡിപ്പിച്ചതായി പരാതി. ഒരു കൂട്ടം കുട്ടികൾ ചേർന്ന് തന്റെ മകനെ ശാരീരികമായി ഉപദ്രവിച്ചുവെന്നും, അവന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയെന്നും കാണിച്ച് യുവതി പരാതി നൽകി. മാർച്ച് 18 നാണ് സംഭവം നടന്നത്. ശാരീരികമായും മാനസികമായും തകർന്നുപോയ വിദ്യാർത്ഥി ചികിത്സയിലായിരുന്നത് കൊണ്ടാണ് പരാതി നല്കാൻ വൈകിയതെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.

ALSO READ: ‘പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റേപ്പ് ചെയ്യാൻ ശ്രമിച്ച യുവാക്കളെ തല്ലിക്കൊന്ന് ആൾക്കൂട്ടം’, സംഭവം മേഘാലയിൽ

വയറുവേദനയെ തുടർന്ന് മകനെ ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോഴാണ് സത്യാവസ്ഥകൾ പുറത്തുവന്നതെന്ന് യുവതി പറഞ്ഞു. ഒരു പേടി സ്വപ്നം പോലെയാണ് തന്റെ മകൻ ആ ദിവസത്തെ കാണുന്നതെന്നും, ഇത്തരമൊരു അവസ്ഥ ആർക്കും ഉണ്ടാവരുതെന്നും യുവതി പറഞ്ഞു.

ALSO READ: ഓർമയില്ലേ 90 കളിൽ മലയാള സിനിമയിൽ തിളങ്ങിയ ഈ നടിയെ? സ്കൂട്ടിയിൽ ട്രാഫിക് ബ്ലോക്കിൽ സാധാരണക്കാരിയായി ഉഷ: വീഡിയോ

ആ സംഭവത്തിന് ശേഷം മകൻ എപ്പോഴും ഞെട്ടി ഉണരുകയാണെന്ന് പറഞ്ഞ യുവതി തന്റെ മകന് നീതി വേണമെന്നും വ്യക്തമാക്കി. മൂന്ന് മാസങ്ങൾക്ക് ശേഷം മകന്റെ ആരോഗ്യം വീണ്ടെടുക്കാൻ ഒരു സർജറി കൂടി വേണമെന്ന് ഡോക്ടർ പറഞ്ഞതായും യുവതി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News