ബിഹാറില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷിച്ചു. നളന്ദയിലെ കുല്‍ഗ്രാമത്തിലാണ് സംഭവം നടന്നത്. മൂന്ന് വയസുകാരനായ ശുഭം കുമാറാണ് കുഴല്‍ക്കിണറില്‍ വീണത്. രക്ഷാപ്രവര്‍ത്തനം അഞ്ച് മണിക്കൂര്‍ വീണ്ടു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കളിക്കുന്നതിനിടെയാണ് ശുഭം കുമാര്‍ കുഴല്‍ക്കിണറില്‍ വീണത്. 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് എന്‍ഡിആര്‍എഫ് അറിയിച്ചു.
കുട്ടിക്ക് ഓക്സിജന്‍ ലഭ്യമാക്കുന്നതിനായുള്ള സൗകര്യങ്ങളും കുട്ടിയെ പുറത്തെടുക്കുന്നതിനായി ജെസിബി അടക്കമുള്ള യന്ത്രങ്ങളും സ്ഥലത്തെത്തിച്ചിരുന്നു. കൃഷി ആവശ്യങ്ങള്‍ക്കായി ഒരു കര്‍ഷകന്‍ കുഴിച്ച കുഴല്‍ക്കിണറായിരുന്നു. ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണര്‍ മൂടിയിട്ടില്ലായിരുന്നു എന്ന് നളന്ദ നഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിന്‍ മൗര്യ പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here