സാരിയുടുത്ത് മേക്കപ്പും നെയില്‍ പോളിഷുമിട്ട് വീഡിയോ എടുത്തു; മോശംകമന്റില്‍ മനംനൊന്ത് പതിനഞ്ചുകാരന്‍ തൂങ്ങിമരിച്ചു

സാരി ധരിച്ച് മേക്കപ്പ് ചെയ്തതിന് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന പരിഹാസങ്ങളില്‍ മനം നൊന്ത് പത്താം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. ഉജ്ജെയിനിലാണ് സംഭവം. മേക്ക്അപ്പ് ഇട്ട് സാരി ധരിച്ച്, നെയില്‍ പോളിഷ് ഇട്ടെല്ലാമാണ് കുട്ടി വീഡിയോ പങ്കുവെച്ചിരുന്നത്. അതിന് നിമരവധി മോശം കമന്റുകളായിരുന്നു ലഭിച്ചിരുന്നത്.

Also Read :കറാച്ചിയിലെ മാളില്‍ വന്‍ തീപിടിത്തം; 11 പേര്‍ വെന്തുമരിച്ചു, വീഡിയോ

തുടര്‍ന്ന് വിഷമത്തിലായ പതിനഞ്ചുകാരന്‍ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം അമ്മയുടെ ദുപ്പെട്ട ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചു. അതേസമയം ട്രോളുകള്‍ തന്നെയാണോ ജീവനൊടുക്കിയതിന് കാരണം എന്നതില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറയുന്നു.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുയന്‍സര്‍ കൂടിയായിരുന്നു കുട്ടി. ഇങ്ങനെ വസ്ത്രം ധരിച്ചതിന് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ ഉയര്‍ന്നതിന്റെ പേരിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News