ബസിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളിനെ കുടുക്കി പതിനേഴുകാരൻ

സ്വകാര്യ ബസിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളിനെ കുടുക്കി 17 വയസുകാരൻ പത്തനംതിട്ട തട്ടയിലാണ് പീഡനശ്രമം നടന്നത്. പന്തളം തെക്കേക്കര പഞ്ചായത്തിലെ ഓവർസിയറാണ് പ്രതി. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Also Read: പുള്ളിപ്പുലി കടിച്ചെടുത്തോടിയ കു‍ഞ്ഞിനെ പൊലീസ് രക്ഷിച്ചു

ബസിനുള്ളിൽ നേരിട്ട ഉപദ്രവം പതിനേഴുകാരന്‍ ഫോണില്‍ വീഡിയോയായി ചിത്രീകരിച്ചു. ശല്യം കൂടി വന്നതോടെ ആൺകുട്ടി ബഹളംവച്ചു. ഇതോടെ പ്രതി ബസില്‍നിന്ന് ഇറങ്ങിയോടി. പതിനേഴുകാരന്‍റെ പരാതിയില്‍ കൊടുമൺ പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു.   പ്രതിക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.  പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും കേസുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് പരാതിക്കാരന്‍.

Also Read: മൂർഖൻ വിഴുങ്ങിയ പാത്രം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News