സരോജ അങ്കിതിന് വെറും വേലക്കാരിയല്ല, കുരുന്നിന്റെ സമ്മാനം വൈറലായപ്പോൾ

മത്സരിച്ച് ജയിച്ച ടൂര്‍ണ്ണമെന്‍റുകളില്‍ നിന്നും ലഭിച്ച പണം കൊണ്ട് വീട്ടിലെ വേലക്കാരിക്ക് സമ്മാനം വാങ്ങി സോഷ്യൽ മീഡിയയിൽ താരമായി മാറി അങ്കിത് എന്ന കുരുന്ന് ബാലൻ. ഫോൺ ആയിരുന്നു സമ്മാനമായി നൽകിയത്. കുട്ടിയുടെ അച്ഛൻ വി ബാലാജി ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചതോടെയാണ് ഏവരും ഇക്കാര്യം അറിയുന്നത്. അങ്കിതിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഫോണിന്‍റെ വിലയേക്കാള്‍ അവന്റെ മനസിലെ നന്മയ്ക്ക് കൈയ്യടി നൽകണമെന്നാണ് ആളുകൾ പറയുന്നത്.

ALSO READ: അങ്കമാലി അതിരൂപതയിലെ വൈദികർക്ക് ഊമക്കത്ത്; കരങ്ങൾ വെട്ടിമാറ്റുമെന്ന് ഭീഷണി

‘അങ്കിത് ഇതുവരെയായി വാരാന്ത്യ ടൂര്‍മെന്‍റുകളില്‍ നിന്നായി 7000 രൂപ നേടി. അവന്‍റെ വിജയത്തില്‍ നിന്നും 2000 രൂപ മുടക്കി ഞങ്ങളുടെ പാചകക്കാരിക്ക് അവന്‍ ഒരു ഫോണ്‍ സമ്മാനിച്ചു. അവന് ആറ് മാസം പ്രായമുള്ളത് മുതല്‍ സരോജ അവനെ നോക്കുന്നു. മാതാപിതാക്കളെന്ന നിലയില്‍ എനിക്കും ഭാര്യയ്ക്കും ഇതില്‍പരം മറ്റൊരു സന്തോഷമില്ല.’ – ഇങ്ങനെയാണ് ബാലാജി തന്‍റെ ട്വിറ്റര്‍ (എക്സ്) അക്കൗണ്ടിൽ കുറിച്ചത്. പോസ്റ്റ് ചെയ്ത് ഒരു ദിവസം കൊണ്ട് മുന്നേ മുക്കാല്‍ ലക്ഷത്തോളം ആളുകളാണ് അദ്ദേഹത്തിന്റെ കുറിപ്പ് കണ്ടിരിക്കുന്നത്.

ALSO READ: ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന് ഇന്ത്യ തുടക്കമിട്ടത് കോൺഗ്രസ് ഭരണകാലത്ത്: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News